കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയും ഡിജിറ്റൽ, എന്താണ് 'ഇലക്ഷൻ മാസ്റ്റർ' ആപ്പ്

Google Oneindia Malayalam News

കോഴിക്കോട്: വോട്ടർപട്ടിക ഡിജിറ്റലായി വിലയിരുത്താൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറത്തിറക്കി. ഇലക്ഷൻ മാസ്റ്റർ എന്ന പേരിലുള്ള ആപ്പാണ് ഐബിഐഎൽഎൽ സോഫ്റ്റ് വെയർ ആൻഡ് കൺസൽട്ടൻസിയും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോട്ട് നെറ്റ് ഡിജിറ്റലുമാണ് ആപ്പിന് പിന്നിൽ. ആപ്പ് വഴി സ്ഥാനാർത്ഥികൾക്ക് പ്രചാരണം കൂടുതൽ എളുപ്പമാക്കാൻ സാധിക്കും. ഇലക്ഷൻ മാസ്റ്റർ ആപ്പ് ഉപയോഗിച്ച് വോട്ടമാരെ സന്ദർശിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ പോളിംഗ് ബൂത്ത്, വോട്ടർ സ്ക്രോൾ നമ്പർ എന്നിവ അറിയാനും കൊവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്ലിപ്പ് വാട്ട്സ്ആപ്പ് വഴി അയച്ചുനൽകാനും സാധിക്കും. ആപ്പ് ഉപയോഗിക്കാൻ ഇന്റർനെറ്റ് സൌകര്യം ആവശ്യമില്ല എന്നതാണ് നൂതന ആശയം.

 12-vote-1605

ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!

സ്ഥാനാർത്ഥികൾക്ക് തങ്ങൾ നേരിൽക്കണ്ട വോട്ടർമാരെ മാർക്ക് ചെയ്യാനും എത്ര പേരെ ഇനി കാണാൻ ബാക്കിയുണ്ടെന്ന് അറിയാനും ഈ ആപ്പ് വഴി സാധിക്കും. ഡോട്ട് നെറ്റ് മാനേജിംഗ് ഡയക്ടർ ഫാസിൽ ടി ആണ് ഇക്കാര്യം അറിയിച്ചത്. ഐബിഐഎൽഎൽ സോഫ്റ്റ് വെയർ മാർക്കറ്റിംഗ് ഹെഡ് പ്രമോദ് കുമാർ, രാകേഷ് മേനോൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Kozhikode
English summary
Kerala Local body election: IBILL rolls out new mobile app calls Election Master
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X