കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുദ്ധമുഖത്താണ്, മുല്ലപ്പള്ളിയ്ക്ക് ഇപ്പോൾ മറുപടി നൽകുന്നില്ലെന്ന് മുരളീധരൻ, കല്ലാമലയിലെ പ്രതിസന്ധിയ്ക്ക് അന്ത്യമില്ല

Google Oneindia Malayalam News

കോഴിക്കോട്: കല്ലാമലയിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച വിവാദങ്ങൾക്കിടെ പ്രതികരണവുമായി കെ മുരളീധരൻ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും ഇപ്പോൾ യുദ്ധമുഖത്താണ് നിൽക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. അസ്ത്രങ്ങൾ എയ്യേണ്ടത് സ്വന്തം പക്ഷത്തേക്കല്ല, മറിച്ച് ശത്രുപക്ഷത്തേയ്ക്കാണ്. തിരഞ്ഞെുപ്പിന് ശേഷം എല്ലാം പറയാമെന്നും മുരളീധരൻ വ്യക്തമാക്കി.

കുരുക്കാനുറച്ച്: ചെന്നിത്തലയ്ക്കും കെഎം ഷാജിയ്ക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതികുരുക്കാനുറച്ച്: ചെന്നിത്തലയ്ക്കും കെഎം ഷാജിയ്ക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

യുഡിഎഫ് ധാരണ പ്രകാരം കല്ലാമലയിൽ ആർഎംപിയ്ക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി നിർത്തി മത്സരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് പുതിയ പ്രതിസന്ധിയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതോടെ യുഡിഎഫിന് കല്ലാമലയിൽ രണ്ട് സ്ഥാനാർത്ഥികളാവുകയും ചെയ്തു. കല്ലാമലയിലെ സ്ഥാനാർത്ഥി നിർണ്ണയം പരിഹരിച്ചില്ലെങ്കിൽ ഇവിടെ പ്രചാരണത്തിനെത്തില്ലെന്ന് മുരളീധരനും നിലപാടെടുത്തിരുന്നു. അതേ സമയം വട്ടിയൂർക്കാവിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. അതേ സമയം പ്രതിസന്ധിയ്ക്ക് അയവുവരുത്തുന്നതിനായി വിഷയത്തിൽ യുഡിഎഫ് നേത്വം ഇടപെട്ട് ഇവിടെ മത്സരിക്കാനിരിക്കുന്ന കോൺഗ്രസ് സ്താനാർത്ഥിയെ പിൻവലിച്ചേക്കുമെന്നാണ് സൂചനകൾ.

page2-1606391

അതേ സമയം കല്ലാമലയിലെ പ്രശ്ന പരിഹാരത്തിനായി യുഡിഎഫ് നേതൃത്വത്തിന് രണ്ട് നിർദ്ദേശങ്ങൾ നൽകിയതായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. കല്ലാമലയിൽ സൌഹൃദമത്സരം സാധ്യമായില്ലെങ്കിൽ പ്രാദേശിക തലത്തിൽ യുഡിഎഫ് ധാരണ അനുസരിച്ച് ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്നാണ് നിർദേശമെന്നും സിദ്ദിഖ് പറഞ്ഞു.

Kozhikode
English summary
Kerala Local Body Election: K Muraleedharan slams Mullapppally Ramachandran over Kallamala crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X