കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് പുറത്ത് ആരുമായും സഖ്യത്തിനില്ല: ഉമ്മൻ ചാണ്ടി

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പുറത്തുള്ള കക്ഷികളുമായി യാതൊരു ധാരണകളുമുണ്ടാക്കിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെൽഫെയർ പാർട്ടി ഐക്യജനാധിപത്യ മുന്നണിയിൽ ഇല്ലാ എന്നും ആ പാർട്ടിയുമായി യാതൊരു നീക്കുപോക്കും സഖ്യവും ഉണ്ടാക്കിയിട്ടില്ലെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള തദ്ദേശീയം 2020 എന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉമ്മൻ ചാണ്ടി വഹിച്ചു.

ചലോ ദില്ലി: അമരീന്ദർ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച ഉടൻ, പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ!!
മീറ്റ് ദി ലീഡറിലെ ആദ്യ നേതാവായി ഉമ്മൻ ചാണ്ടി പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി യാതൊരു ധാരണകളുമുണ്ടാക്കിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

30-oommen-chandy-1

പെരിയ കൊലപാതകം സിബിഐയ്ക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ മുടക്കിയിട്ടുള്ളത് കോടികളാണ്. മരിച്ചവരുടെ മാതാപിതാക്കളുടെ ദുഖം മുഖ്യമന്ത്രി മനസ്സിലാക്കിയിരുന്നുവെങ്കിൽ ഒരിക്കലും സിബിഐയ്ക്ക് വിടുന്നതിനെ എതിർക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിലെ വലിയ ആത്മവിശ്വാസക്കുറവ് കേരളത്തിലെ സർക്കാരിനുണ്ട്.

ഇരു സർക്കാരുകൾക്കുമെതിരെയുള്ള ജനരോഷം യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി യുഡിഎഫ് സർക്കാരിന്റെ ഒരു പദ്ധതിയായിരുന്നു. എന്നാൽ സ്ഥലമേറ്റുപ്പിലെ പ്രശ്നവും ഉയർന്ന ചെലവുമാണ് അന്നത്തെ യുഡിഎഫ് സർക്കാർ കെറെയിൽ പദ്ധതി ഉപേക്ഷിക്കാൻ കാരണമായത്. നീതി ആയോഗ് പോലും അനുമതി നൽകാത്ത കെ റെയിലിന്റെ പദ്ധതിയ്ക്കാണ് സർക്കാർ തറക്കല്ലിടാൻ ശ്രമിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ചു. സത്യത്തെ മറച്ചുവെച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Kozhikode
English summary
Kerala Local Body election: Oommen Chandy denies alliance with Welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X