തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നിശബ്ദ വിപ്ലവം സൃഷ്ടിക്കും: പികെ കൃഷ്ണദാസ്
കോഴിക്കോട് : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒരു നിശബ്ദ വിപ്ലവം സൃഷ്ടിക്കുമെന്ന് ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഉണ്ടാകുമോ എന്നകാര്യത്തിൽ സംശയമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയിൽ നിന്നും ധനമന്ത്രിയിൽ നിന്നും വിഘടന വാദവുമാണ് ഉയരുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട ഒരു രേഖയും ആദ്യം സിഎജിയ്ക്ക് നൽകിയില്ല. ഇതിലൂടെ സംസ്ഥാന സർക്കാർ സിഎജിയെ വെല്ലുവിളിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ബംഗാളിലും ത്രിപുരയിലും ഉണ്ടായതിനേക്കാൾ വലിയ പതനമാണ് സിപിഎം നേരിടാൻ പോകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു. അഴിമതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെയും എൽഡിഎഫിന്റേയും ഒരു ജയിൽ യാത്രക്കാണ് കേരളം സാക്ഷിയാകാൻ പോകുന്നതെന്നും പികെ കൃഷ്ണ ദാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications