ആര്‍എംപിയെ ഞെട്ടിച്ച് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ കടന്നു കയറി, ഒഞ്ചിയത്തും ഇടത് മുന്നേറ്റം
കോഴിക്കോട്: വടകര മേഖലകളിലെ ആര്‍എംപി കേന്ദ്രങ്ങളില്‍ കടന്നു കയറി സിപിഎം. ആര്‍എംപിയുടെ സിറ്റിങ് സീറ്റുകളായ 3 ഇടത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നേരത്തെ ആർഎംപി വിജയിച്ചിരുന്ന 1, 2, 3 വാർഡുകളിൽ എൽഡിഎഫ് മുന്നിലാണ്. ആര്‍എംപിയുടെ പഞ്ചായത്ത് പ്രസിഡന്‍റെയും വൈസ് പ്രസിഡന്‍റിന്‍റേയും വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഓഞ്ചിയം - 2 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണൻ മാസ്റ്റർ 119 വിജയിച്ചു. മാടക്കര വാര്‍ഡില്‍ എകെ പ്രമീളയും മാലോല്‍ കുന്ന് വാര്‍ഡില്‍ വിജയസന്ധ്യയും വിജയിച്ചു. ചാമക്കുന്ന് വാര്‍ഡില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.

ഒഞ്ചിയം ഏരിയ
ഒഞ്ചിയം ഏരിയാ കമ്മറ്റിക്ക് കീഴിലെ നാല് പഞ്ചായത്തുകളിലും യുഡിഎഫുമായി ആര്‍എംപി നീക്കുപോക്ക് നടത്തിയിരുന്നു. കെപിസിസി ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ് ആര്‍എംപിയുമായുള്ള യുഡിഎഫിന്‍റെ ധാരണ.ഇവയക്ക് പുറമെ വടകര നഗരസഭയിലേക്കും പാര്‍ട്ടിക്ക് സ്വാധീനം ഉള്ള എടച്ചേരിയിലും ആര്‍എംപിഐക്ക് യുഡിഎഫ് സീറ്റുകള്‍ നല്‍കി. അഴിയൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റിലും ആര്‍എംപിഐയെ യുഡിഎഫ് പിന്തുണയ്ക്കുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫും ആര്‍എംപിയും തമ്മിലുള്ള ധാരണയായിരുന്നു സിപിഎമ്മിന് തിരിച്ചടിയായത്. മേഖലയില്‍ ശക്തിയുള്ള ദള്‍ മറുചേരിയിലായതും വോട്ട് ചോര്‍ത്തി. എന്നിരുന്നാലും ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 7 സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു.

ഒഞ്ചിയം പഞ്ചായത്തില്‍
17 വാർഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയാണ് ഭരണം നടത്തുന്നത്. യുഡിഎഫിന്‍റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും. ലോക് താന്ത്രിക് ദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് മാറിയതോടെയാണ് ഏഴ് സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിയുടെ മെമ്പര്‍മാരുടെ എണ്ണം എട്ട് ആയി ഉയര്‍ന്നിരുന്നു.
Recommended Video

ആദ്യ ഫലം
എല്‍ജെഡിയുടെ മുന്നണി മാറ്റത്തോടെ മേഖലയില്‍ ഒഞ്ചിയം ഒഴികേയുള്ള എല്ലാ പഞ്ചായത്തുകളിലും ഭരണം തിരികെ പിടിക്കാന‍് എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണ എല്‍ജെഡി മുന്നണി മാറി എത്തിയതും ആര്‍എംപിയുടെ യുഡിഎഫ് സഖ്യവും ഇത്തവണ തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് ഇടത് നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ആദ്യ ഫലം പുറത്തു വരുന്നത്.












Click it and Unblock the Notifications