കോഴിക്കോട് തങ്ങള്‍ക്ക് തന്നെയെന്ന് എല്‍ഡിഎഫ്; തിരിച്ചു പിടിക്കുമെന്ന് യുഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി
കോഴിക്കോട്; ജില്ലയില്‍ ആര് മുന്നേറ്റം ഉണ്ടാക്കുമെന്ന് അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. മൂന്ന് മുന്നണികളും ജില്ലയില്‍ ഒരു പോലെ പ്രതീക്ഷ വെക്കുന്നു. ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ഉള്‍പ്പടെ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം സ്ഥാപനങ്ങളും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ശക്തമായ തിരിച്ചു വരവ് ഇത്തവണ ജില്ലയില്‍ മുന്നണിക്ക് ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെടുന്നു. വടകര മേഖലയിലെ ആര്‍എംപി സഖ്യവും വെല്‍ഫെയര്‍ പാര്‍ട്ട് നീക്ക് പോക്കും യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

കോഴിക്കോട് കോര്പ്പറേഷന്
കോര്‍പ്പറേഷനിലടക്കം കരുത്ത് കാട്ടാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ ഏഴ് സീറ്റ് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 20 കേന്ദ്രങ്ങളിലായി രാവിലെ എട്ടു മണിക്ക് തന്നെ ജില്ലയിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ടെണ്ണല്‍ ക്രമീകരണം
ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരി ച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമില്‍ നിന്നും കണ്ട്രോള് യൂണിറ്റുകള്‍ എത്തിക്കുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളില്‍ എണ്ണും. ത്രിതല പഞ്ചായ ത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂ പ്പര്വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. വോട്ടെണ്ണല്‍ നില ട്രെന്‍ഡ് അപ്ലിക്കേഷനിലേക്ക് നല്‍കുന്നതിന് ടെക്നിക്കല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റുകള്‍
കൗണ്ടിങ് ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സംസ്ഥാന ഇലക്ഷന് കമ്മീഷന് പാസ് അനുവദിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് പാസ് ലഭിച്ച ഏജന്റ്മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക. പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ ടേബിളിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടു മണിക്കുള്ളില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളേ പരിഗണിക്കൂ. ശേഷം ലഭിക്കുന്നവ തുറക്കാതെ സീല്‍ ചെയ്ത് മാറ്റിവെക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതോടൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
വോട്ടെണ്ണലിന് 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോര്പ്പറേഷന് എന്നിവയ്ക്കായി ഓരോ കൗണ്ടിങ് സെന്ററുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്റെ കൗണ്ടിംഗ് സെന്റര്‍ നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളാണ്. രാമനാട്ടുകര മുന്‍സിപ്പാലിറ്റി-ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുന്‍സിപ്പാലിറ്റി - നീലേശ്വരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി - ഫറോക്ക് ട്രയിനിംങ്ങ് കോളജ്, കൊയിലാണ്ടി നഗരസഭ - കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.

ബ്ലോക്ക് പഞ്ചായത്തുകളില്‍
പയ്യോളി നഗരസഭ - ടെക്നിക്കല്‍ സ്കൂള്‍ പയ്യോളി, വടകര മുനിസിപ്പാലിറ്റി - വടകര ടൗണ്‍ഹാള്‍, കൊടുവള്ളി നഗരസഭ- കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കൗണ്ടിംഗ് സെന്റര്‍ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് - വെസ്റ്റ് ഹില്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, കുന്ദമംഗലം ബ്ലോക്ക് - മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് ബ്ലോക്ക് - സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂള്‍, പേരാമ്പ്ര ബ്ലോക്ക് - പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ്, തോടന്നൂര്‍ ബ്ലോക്ക്- സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടകര,
Recommended Video

മേലടി
മേലടി ബ്ലോക്ക് - ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പയ്യോളി, പന്തലായനി ബ്ലോക്ക് - ഗവണ്മെന്റ് മാപ്പിള വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊയിലാണ്ടി, വടകര ബ്ലോക്ക് - മടപ്പള്ളി കോളേജ്. തൂണേരി ബ്ലോക്ക് - പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കുന്നുമ്മല്‍ ബ്ലോക്ക് - വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊടുവള്ളി ബ്ലോക്ക് -കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്കൂള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications