കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് തിരിച്ചടിയായി; മുക്കത്ത് ഇടതിന് മുന്നേറ്റം, ബിജെപിക്കും നേട്ടം

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം നഗരസഭയില്‍ ഇടത് മുന്നേറ്റം. ആകെയുള്ള 33 സീറ്റുകളില്‍ 24 സീറ്റുകളുടെ ഫലം പുറത്തു വന്നപ്പോള്‍ 13 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നേറുന്നത്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടുയുടെ പിന്തുണ ഉണ്ടായിട്ടും 6 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നിട്ട് നില്‍ക്കാന‍് സാധിക്കുന്നത്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം 3 വാര്‍ഡിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 8 സീറ്റിലും എല്‍ഡിഎഫും 4 സീറ്റില്‍ യുഡിഎഫും ഒരുസീറ്റില്‍ എന്‍ഡിഎയും വിജയിച്ചു കഴിഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇത് എല്‍ഡിഎഫിന് ഗുണകരമായി എന്നാണ് ഫലം നല്‍കുന്ന സൂചന. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ പരസ്യമായി എതിര്‍ത്തിത്തിന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മൂന്ന് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. സുന്നി സംഘടനകളും വെല്‍ഫെയര്‍ ബന്ധത്തിന് എതിരായിരുന്നുവെന്നാണ് സൂചന.

welfa-

അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ മികച്ച മുന്നേറ്റമാണ് ഇടതുപക്ഷം കാഴ്ചവെക്കുന്നത്. ഫലം പുറത്തു വന്ന 42 സീറ്റില്‍ 30 ഇടത്തും ഇടതുപക്ഷമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മുന്നേറ്റമാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്. ഇരു പാര്‍ട്ടികളും ആറ് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

Recommended Video

cmsvideo
റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ആര്‍എംപിയെ ഞെട്ടിച്ച് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ കടന്നു കയറി, ഒഞ്ചിയത്തും ഇടത് മുന്നേറ്റംആര്‍എംപിയെ ഞെട്ടിച്ച് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ കടന്നു കയറി, ഒഞ്ചിയത്തും ഇടത് മുന്നേറ്റം

Kozhikode
English summary
kerala Local Body Election results 2020; LDF advances in Mukam municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X