കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേങ്ങേരിയില്‍ സിപിഎമ്മിന് തിരിച്ചടി; രക്തസാക്ഷിയുടെ സഹോദരി ബിജെപിയില്‍, പിന്നാലെ സ്ഥാനാര്‍ത്ഥിത്വവും

Google Oneindia Malayalam News

വേങ്ങേരി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് വേങ്ങേരിയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. സിപിഎം രക്തസാക്ഷിയുടെ സഹോദരി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. സിപിഎമ്മിന് വേണ്ടി രക്തസാക്ഷിയായ വിജുവിന്റെ സഹോദരി പിപി ആശയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്നത്. വിശദാംശങ്ങളിലേക്ക്

'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം

അംഗത്വം സ്വീകരിച്ചു

അംഗത്വം സ്വീകരിച്ചു

ആശയെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടി അംഗത്വം നല്‍കിയാണ് ആശയെ സ്വീകരിച്ചത്. കോഴിക്കോട് പുതിയാപ്പയില്‍ നടന്ന ചടങ്ങിലാണ് ആശ ബിജെപിയില്‍ ചേര്‍ന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ 75ാം ഡിവിഷന്‍ പുതിയാപ്പ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ആശ അംഗത്വം സ്വീകരിച്ചത്.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ആശയ്ക്ക് കക്കോട് പഞ്ചായത്തിലെ ചെലപ്രം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആശയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇവരുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകന്‍ ആണെന്നുമാണ് സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ നല്‍കുന്ന വിശദീകരണം.

പുഷ്പന്റെ സഹോദരന്‍

പുഷ്പന്റെ സഹോദരന്‍

അതേസമയം, കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്റെ മൂത്ത സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരുന്നു. ബിജെപിയുടെ തലശേരി മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങിലാണ് ശശി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

സജീവമായി പ്രവര്‍ത്തിക്കും

സജീവമായി പ്രവര്‍ത്തിക്കും

ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പ്രകാശ് ബാബുവില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ശശി പാര്‍ട്ടിയിലെത്തിയത്. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ശശി പറഞ്ഞു. പുഷ്പന്റെ സഹോദരന്‍ എന്ന നിലയില്‍ ശശിയുടെ ബിജെപി അംഗത്വം ഏറെ ചര്‍ച്ചയായി.

 സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

ബിജെപി വ്യാപകമയാി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി പാര്‍ട്ടി രംഗത്തുവന്നു. കുടുംബ സ്വത്ത് തര്‍ക്കം കാരണമാണ് ശശി ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് സിപിഎം പ്രതികരിച്ചത്.

ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നുജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?

ബിജെപിയിൽ പൊട്ടിത്തെറി; മത്സരത്തിൽ നിന്ന് പിൻമാറി ദേശീയ കൗൺസിൽ അംഗം ബിജെപിയിൽ പൊട്ടിത്തെറി; മത്സരത്തിൽ നിന്ന് പിൻമാറി ദേശീയ കൗൺസിൽ അംഗം

എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും

Kozhikode
English summary
Kerala Local Body Election: Sister of a CPM martyr joined the BJP In Vengeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X