ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ: കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ജെറിൽ ബോസ് ഉൾപ്പെടെയുള്ളവരുടെ വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
ആക്രമണത്തിൽ ജെറി ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥി കൂടിയായിരുന്നു ജെറിൽ ബോസ്. എന്നാൽ വീടാക്രമിക്കാനുള്ള കാരണം വ്യക്തമല്ല.