മലബാറില്‍ യുഡിഎഫ് തകർന്നടിയും; ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തിലും നരേന്ദ്രമോദി തരംഗം പ്രകടമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പി ഭരണത്തിൽ വരും. മലബാറിൽ ശക്തമായ ത്രികോണ പോരാട്ടമുണ്ടാകുമെന്നും മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം സുരേന്ദ്രൻ പറഞ്ഞു.
എല്ലാ വാർഡുകളിലും അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എൻ.ഡി.എക്കുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കുകയും കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. മുസ്ലിം തീവ്രവാദികളുടെ കൂടാരമായി യുഡിഎഫ് തിരഞ്ഞെടുപ്പിൽ തകർന്നടിയും.

മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും അപ്രമാദിത്വമുള്ള സംവിധാനമായി യു ഡി എഫ് മാറി. തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടിയ കോൺഗ്രസിനെ ജനങ്ങൾ ശിക്ഷിക്കും. കാലാകാലങ്ങളായി സിപിഎമ്മിനൊപ്പം നിന്നിരുന്ന പരമ്പരാഗത വോട്ടുകൾ ഇത്തവണ ബിജെപി പിടിക്കുമെന്നും ഇടതുമുന്നണി തകരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications