കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളെ കാറിലിട്ടു പൂട്ടേണ്ട; കേരളത്തിലും നടപടിക്കൊരുങ്ങി പൊലീസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൊതുസ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനത്തിനുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കിയാല്‍ ഇനി കടുത്ത ശിക്ഷ. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്താണ് നടപടി സ്വീകരിക്കുക.

<br>ലജ്ജിച്ച് തല താഴ്ത്തുന്നു, കേരള ജനതയോട് മാപ്പ് ചോദിക്കുന്നു; അവർ ഒറ്റുകാർ, വൈകാരിക കുറിപ്പുമായി സാനു
ലജ്ജിച്ച് തല താഴ്ത്തുന്നു, കേരള ജനതയോട് മാപ്പ് ചോദിക്കുന്നു; അവർ ഒറ്റുകാർ, വൈകാരിക കുറിപ്പുമായി സാനു

കാറിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷാര്‍ജയിലും പഞ്ചാബിലും നടന്ന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായിട്ടും ഇപ്പോഴും കുട്ടികളെ തനിച്ചാക്കി പോവുന്നതില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോവുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കാണ് കാരണമാവുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയാറാവുന്നത്.

driving-15

വാഹനത്തിലുള്ള കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. കൂടാതെ ഗിയര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവ പ്രവര്‍ത്തിച്ചാലും അപകടത്തിനുള്ള സാധ്യതയുണ്ട്. എ.സി കൂളിംഗ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാവാം. ചില സമയത്ത് കുട്ടികള്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാനും അത് അപകടത്തിന് കാരണമാവാനും ഇടയുണ്ട്. ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നറിയിപ്പ്.

Kozhikode
English summary
Kerala police to act against kids locked in vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X