അങ്ങനെ ഒരാൾ ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവര്‍ത്തിക്കില്ലായിരുന്നു; അതൃപ്തി വീണ്ടും പരസ്യമാക്കി ശോഭ
കോഴിക്കോട്: കേരള ബിജെപിയില്‍ വിഭാഗീയത അതി രൂക്ഷമായ തുടരുകയാണ്. ഈ സഹാചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും ഉപാധ്യക്ഷ ശോഭ സുരേന്ദ്രനേയും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. പിന്നാലെ കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തെ കാണാന്‍ ദില്ലിയിലേക്ക് പോയിരുന്നു. വിഭാഗിയ പ്രശ്നങ്ങളെ തുടര്‍ന്ന് കെ സുരേന്ദ്രനെ കേന്ദ് നേതൃത്വം വിളിച്ചുവരുത്തിയതാണെന്ന റിപ്പോര്‍ട്ടറുകളും പുറത്തുവന്നിരുന്നു.

ബിജെപിയിലെ ഇപ്പോഴത്തെ വിഭാഗീയ പ്രശ്നങ്ങള്‍ പൊതുചര്‍ച്ചയാക്കിയത് ശോഭ സുരേന്ദ്രനായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന ശോഭ സുരേന്ദ്രന്, കെ സുരേന്ദ്രനെതിരെ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നു.ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ തരംതാഴ്ത്തി എന്നായിരുന്നു ശോഭയുടെ ആക്ഷേപം. ശോഭ സുരേന്ദ്രന് പിറകേ മുതിര്‍ന്ന നേതാക്കളായ പിഎം വേലായുധന്, വികെ ശ്രീശന് എന്നിവരും പരസ്യ പ്രതികരണം നടത്തി.
എന്നാല്‍ ഇപ്പോഴിതാ വീണ്ടും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രന്. തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഖമില്ലെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. ബിജെപിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ താന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാനുണ്ടെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു വിശദമായ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രന് കോഴിക്കോട്ട് പറഞ്ഞു. മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ശോഭയുടെ പ്രതികരണം. പിഎസ് ശ്രീധരന് പിള്ളയുമായുള്ള കോഴിക്കോട്ടുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ പിന്നിട്ടു.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications