കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്ങനെ ഒരാൾ ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവര്‍ത്തിക്കില്ലായിരുന്നു; അതൃപ്തി വീണ്ടും പരസ്യമാക്കി ശോഭ

Google Oneindia Malayalam News

കോഴിക്കോട്: കേരള ബിജെപിയില്‍ വിഭാഗീയത അതി രൂക്ഷമായ തുടരുകയാണ്. ഈ സഹാചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും ഉപാധ്യക്ഷ ശോഭ സുരേന്ദ്രനേയും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തെ കാണാന്‍ ദില്ലിയിലേക്ക് പോയിരുന്നു. വിഭാഗിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെ സുരേന്ദ്രനെ കേന്ദ് നേതൃത്വം വിളിച്ചുവരുത്തിയതാണെന്ന റിപ്പോര്‍ട്ടറുകളും പുറത്തുവന്നിരുന്നു.

bjp

ബിജെപിയിലെ ഇപ്പോഴത്തെ വിഭാഗീയ പ്രശ്നങ്ങള്‍ പൊതുചര്‍ച്ചയാക്കിയത് ശോഭ സുരേന്ദ്രനായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രനെതിരെ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നു.ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ തരംതാഴ്ത്തി എന്നായിരുന്നു ശോഭയുടെ ആക്ഷേപം. ശോഭ സുരേന്ദ്രന് പിറകേ മുതിര്‍ന്ന നേതാക്കളായ പിഎം വേലായുധന്‍, വികെ ശ്രീശന്‍ എന്നിവരും പരസ്യ പ്രതികരണം നടത്തി.

കേരള ബിജെപിയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം? കെ സുരേന്ദ്രന്‍ ദില്ലിയില്‍... വിളിച്ചുവരുത്തി?കേരള ബിജെപിയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം? കെ സുരേന്ദ്രന്‍ ദില്ലിയില്‍... വിളിച്ചുവരുത്തി?

എന്നാല്‍ ഇപ്പോഴിതാ വീണ്ടും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍. തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ താന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാനുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു വിശദമായ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ശോഭയുടെ പ്രതികരണം. പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കോഴിക്കോട്ടുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ പിന്നിട്ടു.

ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

Kozhikode
English summary
Kerala Politics: BJP Leader Sobha Surendran says no regret in calling her a position seeker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X