കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരു കാമ്പസില്‍ ബൈക്കിടിച്ചു മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം;പ്രതി 'പുറത്തു' തന്നെ

  • By Pratheeksha
Google Oneindia Malayalam News

കോഴിക്കോട്:ബെംഗളൂരുവിലെ കാമ്പസില്‍ മലയാളി വിദ്യാര്‍ത്ഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തില്‍ യാഥാര്‍ത്ഥ പ്രതിയെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. അപകടം നടന്നിട്ട് രണ്ടു മാസത്തിലധികമായെന്നും അന്വഷണം കൃത്യമായല്ല നടക്കുന്നതെന്നും നിലീനയുടെ പിതാവ് കെ. കെ ചന്ദ്രന്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യത്തോടെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍

മാര്‍ച്ച് 23 നാണ് കോഴിക്കാട് പേരാമ്പ്ര സ്വദേശിയായ നിലീന ചന്ദ്രന്‍ തുമകൂരു സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളേജ് കാമ്പസില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചത്. കോളേജ് ലൈബ്രറിയിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന മറ്റൊരു വിദ്യാര്‍ത്ഥിയുടെ ബൈക്കിടിക്കുകയായിരുന്നു. ബെംഗളൂരിലെ രാമയ്യ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന നിലീന 23 ദിവസത്തെ ആസ്പത്രി വാസത്തിനു ശേഷമാണ് മരിച്ചത്.

-accident45611-03

ഹൈദരാബാദ് സ്വദേശിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നെന്നും പറയുന്നു.ബൈക്കോടിച്ച വിദ്യാര്‍ത്ഥിയ്ക്കു പകരം പിന്നിലിരുന്ന വിദ്യാര്‍ത്ഥിയെ കുറ്റക്കാരനാക്കുകയാണ് പോലീസ് ചെയ്തതെന്നാണ് പ്രധാന ആരോപണം.നിലീനയുടെ മരണം സംബന്ധിച്ച് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.നിലീനയ്ക്ക് ആസ്പത്രിയില്‍ കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്.

പേരാമ്പ്ര വാല്യക്കോട് ഹരിതത്തില്‍ കെ.കെ ചന്ദ്രന്റെ മകളായ നിലീന തുമകൂരു സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ എം.ഡി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

Kozhikode
English summary
kerala student died in a bike accident in bangalore campus,the culprit not arrested yet,the parents of the victim told
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X