Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഡല്ലൂരിലേക്ക് പുതിയ നാലു സര്‍വീസുകളുമായി കെഎസ്ആര്‍ടിസി: ബസുകൾ കോഴിക്കോട് നിന്ന് നിലമ്പൂർ വഴി!!

കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട്ടുനിന്ന് ഗൂഡല്ലൂരിലേക്ക് നാലു സംസ്ഥാനാന്തര സര്‍വീസുകള്‍കൂടി ആരംഭിക്കുന്നു. തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തുടങ്ങുന്ന 15 പുതിയ സര്‍വിസുകള്‍ക്കൊപ്പമാണ് കോഴിക്കോട്ടുനിന്നുള്ള പുതിയ സര്‍വിസുകളും ആരംഭിക്കുന്നത്. നിലമ്പൂര്‍ വഴിയാണ് നാലു ബസുകളും ഗൂഡല്ലൂരിലേക്ക് പോവുക.

എടി 400, 408, 409, 410 നമ്പറുകളിലുള്ള ബസുകളാണ് പുതിയ സര്‍വിസ് നടത്തുക. നിലവില്‍ പാലക്കാട്, എറണാകുളം ഡിപ്പൊകളിലെ ബസുകളാണിവ. നിലമ്പൂര്‍ ഡിപ്പൊയാണ് കോഴിക്കോട്-ഗൂഡല്ലൂര്‍ സര്‍വിസുകള്‍ നിയന്ത്രിക്കുന്നത്.

ksrtc-04-148083

സര്‍വിസ് ലാഭകരമാക്കാന്‍ ഏറ്റവും ജനത്തിരക്കുള്ള സമയങ്ങളിലാണ് സര്‍വിസ് നടത്തുക. അതിനായി അനുയോജ്യമായ സമയവിവരപ്പട്ടിക തയ്യാറാക്കാന്‍ നിലമ്പൂര്‍ യൂണിറ്റിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്ററാണ് ഇതു തയ്യാറാക്കുക. റിപ്പോര്‍ട്ട് തിങ്കളാഴ്ചതന്നെ ലഭിച്ചേക്കും. കൂടുതല്‍ സര്‍വിസുകള്‍ വരുന്നതോടെ ഗൂഡലൂര്‍ റൂട്ടിേെല യാത്രാക്ലേശത്തിന് അയവുവരും എന്നാണു പ്രതീക്ഷ.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+