Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് കോഴിക്കോട് പേരാമ്പ്രയില്‍: പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോഴിക്കോട്: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഒക്‌ടോബർ എട്ട് ഞായറാഴ്ച കോഴിക്കോട്ട് നടക്കും. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിൽ വൈകീട്ട് മൂന്നിന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്കിന്റെയും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും വനം മന്ത്രി നിർവ്വഹിക്കും.

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയിലാണ് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുന്നത്. 100 ഏക്കർ ഭൂമിയിൽ പേരാമ്പ്രയിൽ പദ്ധതിയിടുന്നത് ചുറ്റുമതിലോട് കൂടിയ ടൈഗർ സഫാരി പാർക്ക് എന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ബംഗളൂരുവിലെ ബന്നേർഘട്ട സഫാരി പാർക്കിന്റെ മാതൃകയിൽ തിരഞ്ഞെടുക്കുന്ന ഭൂമിയുടെ ചുറ്റിലും വലിയ മതിലും കൂറ്റൻ ഇരുമ്പു വേലിയും കെട്ടിത്തിരിച്ച് അതിനുള്ളിൽ കടുവകളെ തുറന്നു വിടുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമി സംബന്ധിച്ച് അന്തിമ തീരുമാനം എടുത്താൽ പദ്ധതിരേഖ തയ്യാറാക്കും.

 tiger-

ബംഗളൂരുവിലെ ബന്നേർഘട്ടയിൽ ദേശീയ ഉദ്യാനത്തോടെ ചേർന്നുള്ള 122 ഏക്കർ സ്ഥലത്താണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നത് സിംഹം, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങളെ അവിടെ തുറന്നു വിട്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടച്ചുറപ്പുള്ള ജീപ്പ്, ബസ് എന്നിവയിൽ സഞ്ചരിച്ചു കൊണ്ട് ഇതിനുള്ളിലെ മൃഗങ്ങളെ അടുത്തു കാണാം. ഇത്തരം പദ്ധതിയാണെങ്കില്‍ അംഗീകരിക്കാമെന്ന നിലപാടാണ് പഞ്ചായത്തിനുമുള്ളത്.

അതേസമയം, വന്യജീവി വാരാഘോഷ സമാപനം ചടങ്ങില്‍ തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കൾക്കുള്ള സമ്മാനദാനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മികച്ച സ്നേക്ക് റസ്‌ക്യൂവർക്കുള്ള ഉപഹാരം കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് സമ്മാനിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.

എംഎൽഎമാരായ ടി.പി. രാമകൃഷ്ണൻ, ഡോ.എം.കെ. മുനീർ, പി.ടി.എ. റഹീം, ഇ.കെ. വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.എൻ. സച്ചിൻദേവ്, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, കെ.കെ. രമ, പി.അബ്ദുൾ ഹമീദ് മാസ്റ്റർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററും ചീഫ് വൈൽലൈഫ് വാർഡനുമായ ഡി. ജയപ്രസാദ്, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.എസ് ദീപ, വനം വകുപ്പ് അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.ആർ. അനൂപ്, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർമാരായ കെ. വിജയാനന്ദൻ, പി. മുഹമ്മദ് ഷബാബ്, ജില്ലാ കളക്ടർ എ.ഗീത, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, ഫോറസ്റ്റ് കൺസർവ്വേറ്റർ എസ്. നരേന്ദ്ര ബാബു, വാർഡ് കൗൺസിലർ പി. ഉഷാദേവി ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+