ഖാസി ഫൗണ്ടേഷൻ: സമസ്തക്കെതിരായ ലീഗിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഐഎൻഎൽ
കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ് ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ് ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാസി ഫൗണ്ടേഷനെന്ന് ഐ എൻ എൽ സംസ് ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.
മഹല്ലുകളുടെമേൽ ആധിപത്യം സ്ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കാനായി പാണക്കാട്ടെ തങ്ങൾമാരെ മുന്നിൽനിറുത്തി മുസ്ലിം ലീഗ് കളിക്കുന്ന പിത്തലാട്ടങ്ങളുടെ ഭാഗമാണിതെന്ന് സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്. സമസ്തയുടെ പണ്ഡിതന്മാർക്ക് വിശ്വാസിസമൂഹത്തിലുള്ള ആദരവും സ്വാധീനവും ലീഗിന്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരാകുമോ എന്ന ഭീതിയാണ് പ്രത്യേക യൂണിയൻ ഉണ്ടാക്കാൻ പാണക്കാട്ടെ '' ഖാസിമാരെ' പ്രേരിപ്പിക്കുന്നത്.

കേരളത്തിലെ മുസ്ലിം മഹല്ലുകൾ ജനാധിപത്യരീതിയിൽ നല്ല നിലയിൽ നടക്കുന്ന സ്ഥാപനങ്ങളാണ്. അവയുടെമേൽ മുസ്ലിം ലീഗിനോ പാണക്കാട്ടെ സയ്യിദന്മാർക്കോ അട്ടിപ്പേറവകാശമില്ല. മഹല്ലുകളുടെ കടിഞ്ഞാൺ ലീഗിന്റെ കൈയിൽ തന്നെ വേണമെന്ന ദുശ്ശാഠ്യമാണ് സമാദരണിയനായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ് തയെ തള്ളിപ്പറയാനും അകറ്റിനിർത്താനുമുള്ള ആസൂത്രിത നീക്കത്തിനു പിന്നിൽ.
കേരളീയ മുസ്ലിം സമൂഹത്തിന് ചരിത്രത്തിന്റെ നിർണായക ഘട്ടങ്ങളിൽ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം നൽകി പാരമ്പര്യമുള്ള ജിഫ്രിതങ്ങന്മാരുടെ പോരാട്ടവീര്യവും നായകത്വവും ഇന്നത്തെ ലീഗ് നേതാക്കൾക്ക് അറിയണമെന്നില്ല. വൈജ്ഞാനികമോ ആത്മീയമോ ആയ ഒരു മുടക്കുമുതലുമില്ലാതെ രാഷ്ട്രീയക്കച്ചവടം മാത്രം നടത്തി ഭൗതിക നേട്ടങ്ങൾ കൊയ്യാൻ ശീലിച്ചവർക്ക് ജിഫ്രി തങ്ങന്മാരെ പോലുള്ളവർ ശത്രുക്കളായി തോന്നിയത് സ്വാഭാവികമാണെന്നും, പക്ഷേ സമസ്തയെ തൊട്ടുകളിച്ചാൽ ലീഗുകാർ കഥയറിയുമെന്നും കാസിം ഇരിക്കുർ പ്രസ് താവനയിൽ പറഞ്ഞു.
അതേസമയം, സമസ്തയുമായി പാണക്കാട് കുടുംബത്തിന്റെ ബന്ധം തലമുറകളായുള്ളതാണെന്നും അതു മറച്ചുവയ്ക്കാനോ ഉപേക്ഷിക്കാനോ കഴിയില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ശരീഅത്ത് വിവാദകാലത്തു സമസ്ത നേതാക്കളും മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരും ഒറ്റക്കെട്ടായാണു പ്രവർത്തിച്ചത്. ആ ഐക്യം നിലനിർത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പുതിയ സംഘടനയ്ക്കെതിരെ എപി വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. ഇ കെ വിഭാഗം സുന്നികള്‍ക്കിടയില്‍ രൂപപ്പെട്ട വിഭാഗീയതയുടെ അടിസ്ഥാനവും ഉമ്മത്തിനെ പണ്ഡിതന്മാര്‍ നയിക്കണമോ അതോ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കണമോ എന്ന വിഷയമാണ്. ഐക്യ വേദിയുടെ മറവില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഒളിച്ചുകടത്തുകയാണ് പതിവ് രീതിയെന്നും എപി വിഭാഗം കുറ്റപ്പെടുത്തുന്നു. പുതിയ ഖാസി ഫൗണ്ടേഷന്റെ ലക്ഷ്യമായി പറയുന്ന കാര്യങ്ങളില്‍ ഏതാണ്ടെല്ലാം നിലവില്‍ മറ്റു സംഘടനകള്‍ ഇവിടെ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും എപി വിഭാഗം കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications