കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസത്തിന്റെ മരണമണി : കെ എച്ച് എസ് ടി യു

  • By Desk
Google Oneindia Malayalam News

വടകര: നിരന്തരമായ പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപമെടുത്ത ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലകളുടെ നന്മകളെ ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്ത എം.എ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മരണമണിയാണെന്ന് കെ എച്ച് എസ് ടി യു ചോമ്പാല്‍ സബ് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. യു.ഡി.എഫ് ഭരണത്തില്‍ കാലോചിതമായി പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ ബലത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയപ്പോളാണ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നത്.

<strong>നരേന്ദ്രമോദി മോദി സഞ്ചരിക്കുന്നത് ഫാസിസത്തിന്റെ വഴിയിലൂടെ:ആര്യാടൻ മുഹമ്മദ്</strong>നരേന്ദ്രമോദി മോദി സഞ്ചരിക്കുന്നത് ഫാസിസത്തിന്റെ വഴിയിലൂടെ:ആര്യാടൻ മുഹമ്മദ്

ഇത്തരം പ്രവണതകളെ ചെറുത്തു തോല്പിക്കാന്‍ പൊതു സമൂഹം തയ്യാറാവണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. അധികാരവികേന്ദ്രീകരണത്തിലൂടെ ശാക്തീകരണം പുതിയ കാലഘട്ടത്തിന്റെ സന്ദേശമാണ്. ഡി പി ഐ വിഭജിച്ച് പ്രൈമറി, സെക്കണ്ടറി ഡയരക്ടറേറ്റുകള്‍ രൂപീകരിക്കണം

khsta-15487

വി.എച്ച്എസ് സി യും, എച്ച് എസ് സി യും ലയിപ്പിച്ച് ഒറ്റ ഡയരക്ടറേറ്റക്കണം. ഇത്തരം കാര്യങ്ങള്‍ വിസ്മരിച്ച വിദഗ്ധ സമിതിയുടെ അവധാനതയില്ലാത്ത റിപ്പോര്‍ട്ട് തളളിക്കളയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അന്‍വര്‍ അടുക്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.വി.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.എച്ച് ഷമീര്‍,കെ .പി. ഫൈസല്‍, ഇസ്മയില്‍ പറമ്പത്ത്, ഷുഹൈബ് കുന്നത്ത്, ജയഫര്‍ കൈനാട്ടി, മൊയ്തു മടപ്പള്ളി, ലത്തീഫ് നടുവണ്ണൂര്‍ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
khstu against khader commission report on public education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X