കിയാ മോട്ടോഴ്‌സിന്റെ സെല്‍റ്റോസ് വിപണിയിലേക്ക്: ഓരോ ആറ് പുതിയ കാർ പുറത്തിറക്കാൻ തീരുമാനം!!
കോഴിക്കോട്: ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ, കിയാ മോട്ടോഴ്‌സിന്റെ, സെല്‍റ്റോസ്, ഇക്കൊല്ലം രണ്ടാംപകുതിയില്‍ വിപണിയിലെത്തും. ഓരോ 6-9 മാസം കൂടുമ്പോള്‍ ഓരോ പുതിയ കാര്‍ വീതം ഇറക്കാനാണ് ഉദ്ദേശ്യമെന്ന് കിയാ മോട്ടോഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി എസ് ഒ യുമായ യോങ് എസ് കിം, ഹെഡ് ഓഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങും വൈസ് പ്രസിഡന്റുമായ മനോഹര്‍ ഭട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയ്ക്കു വേണ്ടി രൂപകല്പന ചെയ്ത സെല്‍റ്റോസില്‍ ലോകത്തിലെ തന്നെ ആദ്യമെന്ന് പറയാവുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. കാറിലെഹെഡ്‌സ്-അപ്-ഡിസ്‌പ്ലെ ഡ്രൈവറുടെ പൂര്‍ണ ശ്രദ്ധ റോഡിലേയ്ക്കു മാത്രം ആക്കി മാറ്റും. ഹൈ-ടെക് സൗണ്ട് മൂഡ് ലാംപ് ആണ് മറ്റൊരു ഘടകം. ഡ്രൈവറുടെ മനസ് അറിഞ്ഞ് പ്രകാശം ക്രമീകരിക്കാന്‍ ഇതിനു കഴിയും.

പിന്‍ഭാഗത്തെ കര്‍ട്ടന്‍, പുറകിലിരിക്കുന്ന യാത്രക്കാരെ കഠിനമായ പ്രകാശ രശ്മികളില്‍ നിന്നു രക്ഷിക്കും കിയയുടെ മാത്രം ആഗോള സാങ്കേതിക വിദ്യ ആയ യുവോ ആപ് സെല്‍റ്റോസില്‍ ഉണ്ട്. എസ് ഒ എസ,് ആര്‍ എസ് എ, ഐ ആര്‍ വി എം തുടങ്ങിയ അടിയന്തര സേവനങ്ങളും ഒപ്പം ഉണ്ട്.
ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ തദ്ദേശീയമായി നിര്‍മ്മിച്ചവയാണ് കിയാസെല്‍റ്റോസ്. സ്റ്റൈലിഷ,് ഡിസൈന്‍, വിശാലമായ ഉള്‍ഭാഗം, ലോകോത്തര സുരക്ഷാഘടകങ്ങള്‍ എന്നിവ സെല്‍റ്റോസിനെ വ്യത്യസ്തമാക്കുന്നു.
ആഗോള വിപണിയിലും 2019 നാലാം പാദത്തോടെ സെല്‍റ്റോസ് എത്തും. 160 നഗരത്തിലായി 265 വില്‍പന -സര്‍വീസ് കേന്ദ്രങ്ങളാണ് കിയയ്ക്കുള്ളത്. 11 മുതല്‍ 16 ലക്ഷം വരെയാണ് സെല്‍റ്റോസിന്റെ ഷോറൂം വില. അനന്തപൂര്‍ കിയാ പ്ലാന്റില്‍ 3 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. 10,000 തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നത് കമ്പനി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications