വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: യുവാവ് ചികിത്സാ സഹായം തേടുന്നു
കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് പ്രദേശത്ത് ബാബു മങ്ങാട് ചികിത്സായ സഹായം തേടുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. ഒരു വൃക്ക പൂർണമായും പ്രവർത്തനം നിലച്ചിരിക്കുകയും രണ്ടാമത്തേതിന് ഗുരുതരമായ രീതിയിൽ അസുഖം പിടിപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഈ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിക്കുകയും സഹോദരി മരണപ്പെടുകയും ചെയ്തു. അച്ചൻ, അമ്മ, ഭാര്യ, രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബാബുവിന്റെ അസുഖം ഒരു കുടുംബത്തെയാകെ തീരാദുരിതത്തിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. ഡയാലിസിസ് നടത്തുന്നതിനുള്‍പ്പടെ വലിയൊരു തുക ചിലവായി വരികയും ചെയ്യുന്നുണ്ട്. വൃക്ക മാറ്റി വെക്കണം എന്നാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. കുടുംബത്തിന്റെ സാമ്പത്തികപരമായ പശ്ചാത്തലം കണക്കിലെടുത്ത് പ്രദേശത്തുള്ളവർ ഒന്നിച്ച് ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചിരിച്ചാണ് ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നത്.

എം,കെ രാഘവൻ എം.പി, അഡ്വ,സച്ചിൻ ദേവ് എം.എൽ.എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ് രക്ഷാധികാരികളായും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറാടിയിൽ ഇന്ദിര ചെയർമാനായും, പി.പി അബ്ദുൽ ലത്തീഫ് വർക്കിംഗ് ചെയർമാനായും, ഷോബിത്ത് മങ്ങാട് ജനറൽ കൺവീനറായും, വി.പി മനോജ് ട്രഷറായിട്ടുമാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. വൃക്കമാറ്റിവെക്കുകയും തുടർ ചികിത്സക്കും 25 ലക്ഷം രൂപ യിൽ കൂടുതൽ തുക ചിലവ് പ്രതീക്ഷിക്കുന്നു. അതിനായി പൂനൂർ സൗത്ത് ഇന്ത്യൻ ബേങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം
ബാബുവിന്റെ ജീവൻ നില നിർത്തുന്നതിന് വേണ്ടി മുഴുവൻ ആളുകളും അകമഴിഞ്ഞു സഹായിക്കണമെന്ന് കമ്മിറ്റിയംഗങ്ങല്‍ ആവശ്യപ്പെട്ടു.
Google Pay No : 9778785144
Account Number : 0155073000000692
Account Name : Babu Mangad Chikilsa Sahaya Committee
IFSC:
SIBL0000155
Branch
South Indian Bank Poonoor












Click it and Unblock the Notifications