പെരിയകൊലപാതകം: സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് കെ കെ രമ
വടകര: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ രമ. കൊല്ലപ്പെട്ടവരുടെ വീടുകളും രമ സന്ദർശിച്ചു. ലോക്കല്‍ സെക്രട്ടറിയെ മാത്രം കേസില്‍പെടുത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരട്ട കൊലപാതകത്തിന് ടി.പി വധക്കേസുമായി നിരവധി സാമ്യമുണ്ട്.
ഒരുമാസം മുന്‍പ് പെരിയയിലെ പ്രാദേശിക നേതാവ് ശരത്‌ലാലിനും കൃപേഷിനുമെതിരെ കൊലവിളി പ്രസംഗം നടത്തിയിരുന്നു.മാത്രമല്ല വാഹനം ഇടിച്ചുവീഴ്ത്തി ശരീരത്തിലുടനീളം വെട്ടുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഉന്നത നേതൃത്വത്തിന്റെ അറിവോടെ കൊട്ടേഷന്‍ സംഘമാണ് കൊലപാതകം ചെയ്തതെന്നുതന്നെയാണ്. പിണറായിയുടെ പൊലിസ് അന്വേഷിച്ചാല്‍ ഈ കേസ് അട്ടിമറിക്കപ്പെടും.കൊട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ഗൂഢാലോചനക്കാരും പിടിയിലാകണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആസൂത്രകര്‍ പിടിയിലായാല്‍ മാത്രമെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതിയാകു. സിപിഎമ്മിന്റെ അറുകൊല രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും രമ പറഞ്ഞു.കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്ത് ലാലിനേയും ക്രൂരമായി കൊലപ്പെടുത്തിയ സി.പി ഐ.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം റോഡിൽ അനുസ്മരണ സമ്മേളനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്സ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ടി. കെ നജ്മൽ ഉദ്ഘാടനം ചെയ്തു.പി.കെ.വൃന്ദ,ജലജ വിനോദ്,സുബിൻ മടപ്പള്ളി,സി.നിജിൻ,പ്രഭിൻ പാക്കയിൽ,അൻഷാദ്.എൻ,
അഡ്വ:നിമ്യ ഹരിദാസ്,സുജിത്ത് ഒടിയിൽ,രാഗേഷ്.കെ.ജി,ഇർഷാദ് സുൽത്താൻ,മുനീർ വെള്ളികുളങ്ങര, ശ്രീജിഷ്.യു.എസ് എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് റയീസ് ബാലവാടി, സിജു പുഞ്ചിരി മിൽ, സുഹാസൻ, സിജു കെ ടി ബസാർ, കൃഷ്ണദാസ്,മുസ്തഫ പുന്നേരി താഴ എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications