കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകര താലൂക്ക് ഓഫീസ് കത്തിച്ച സംഭവം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കത്തിച്ചത് മാനസിക നില തെറ്റിയ വ്യക്തിയാണ് എന്നുളള പോലീസ് വാദത്തെ ചോദ്യം ചെയ്ത് വടകര എംഎൽഎ കെകെ രമ. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും കെകെ രമ ആവശ്യപ്പെട്ടു. മാനസിക നില തെറ്റിയആളാണെങ്കിൽ അയാളുടെ മൊഴി എങ്ങിനെയാണ് വിശ്വാസത്തിലെടുക്കുകയെന്നും കെകെ രമ ചോദിക്കുന്നു.

കെകെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: '' കത്തിയമർന്ന വടകര താലൂക്ക് ഓഫീസ് ഇന്ന് വീണ്ടും സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഓഫീസ് സംവിധാനം പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റാനുള്ള തിരക്കുകളിലാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയും വിധം ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. താലൂക്കിലെ മുഴുവൻ വില്ലേജുകളിലെയും ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

എന്നിട്ടും കാര്യമായ ഗൗരവത്തോടെയല്ല കേരള പോലീസ് ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതെന്ന വിമർശനം ശക്തമായി നിലനിൽക്കുകയാണ്. താലൂക്ക് ഓഫിസിനു സമീപത്തെ ലാൻഡ് അക്വിസിഷൻ ഓഫിസിലും, ഡി.ഇ.ഒ ഓഫിസിലും സമാന സ്വഭാവത്തിൽ തീവെപ്പ് നടന്നത് സംബന്ധിച്ച ഉദ്യോഗസ്ഥതല പരാതി ലഭിച്ചിട്ടും വേണ്ട ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്ന കാര്യം ഏറെ ഗൗരവകരമാണ്. മാനസിക അസ്വസ്ഥതയുള്ള ഒരാളാണ് ഇത് ചെയ്തതെന്ന് ലാഘവത്തോടെ പറയുകയല്ലാതെ പരാതി കിട്ടിയ ഉടനെ വേണ്ട നടപടിയെടുക്കുകയും, മാനസികനില തെറ്റിയ വ്യക്തിയെ കൃത്യമായി ചികിത്സക്കായി അയക്കുകയും ചെയ്തിരുന്നുവെങ്കിൽ താലൂക്ക് ഓഫിസ് തീപിടുത്തം ഉണ്ടാവുകയില്ലായിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്നും ഇതിൽ വലിയ അനാസ്ഥയാണ് സംഭവിച്ചിട്ടുള്ളത്.

88

ഇപ്പോൾ ഇതേ മാനസികാസ്വാസ്‌ഥ്യം ഉള്ളയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയാളെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് പറയും പ്രകാരം ഇയാളാണ് താലൂക്ക് ഓഫീസ് കത്തിച്ചതെങ്കിൽ നേരത്തെ ഇയാളെ അറസ്റുചെയ്യാതിരുന്ന പോലീസിനെ തന്നെയാണ് ആദ്യം പ്രതിചേർക്കേണ്ടത്. ഇക്കാര്യത്തിലെ യഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും, ഇതിലെ ദുരൂഹതകളകറ്റാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങളെ ബാധിക്കുന്ന വിലപ്പെട്ട ഒരുപാട് രേഖകൾ സൂക്ഷിക്കുന്ന ഓഫിസിൽ രാത്രി കാവൽക്കാരനോ, സി.സി.ടി.വിയോ പോലുമില്ലാത്ത അവസ്ഥയാണ്.

ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

ഇവിടെ യഥേഷ്ടം ആർക്കും വന്ന് കിടക്കാമെന്ന് പറയുമ്പോൾ ഇതിനുമുൻപ് രേഖകൾ ഇവിടുന്ന് നഷ്ടപ്പെട്ടിരുന്നോ എന്ന സംശയവും ജനങ്ങൾക്കുണ്ട്. രാത്രി ആർക്കും കയറിക്കിടന്ന് ഉറങ്ങാനും തണുപ്പകറ്റാൻ തീയിടാനുമൊക്കെയുള്ള സൗകര്യം വടകരയിലെ ഏറ്റവും മർമപ്രധാനമായ സർക്കാർ ഓഫിസിലാണ് എന്നത് അതീവ ഗൗരവതരമാണ്. മാനസിക നില തെറ്റിയആളാണെങ്കിൽ അയാളുടെ മൊഴി എങ്ങിനെയാണ് വിശ്വാസത്തിലെടുക്കുകയെന്നതും പ്രധാന പ്രശ്നമാണ്. ഇക്കാര്യങ്ങളത്രയും റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയടക്കം ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണം.ഇങ്ങനെയൊരു ദുരന്തത്തിലേക്ക് നയിക്കും വിധം വീഴ്ച വരുത്തിയ പോലീസ്/ ഉദ്യോഗസ്ഥ വിഭാഗങ്ങൾക്കെതിരെ മാതൃകാപരമായ നടപടിവേണം.

Kozhikode
English summary
KK Rema demands judicial enquiry in Vadakara Taluk office fire incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X