ബാഡ്ജ് ധരിച്ച് രമയുടെ സത്യപ്രതിജ്ഞ; ചട്ടലംഘനമെന്ന് ആരോപണം, പരിശോധിക്കുമെന്ന് എംബി രാജേഷ്
കോഴിക്കോട്: പതിനഞ്ചാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യ പ്രതിജ്ഞ കഴിഞ്ഞ ദിവസം സഭയില്‍ നടന്നപ്പോള്‍ ശ്രദ്ധേയമായവരില്‍ ഒരാളായിരുന്നു വടകരയില്‍ നിന്നും വിജയിച്ച കെകെ രമ. സത്യപ്രതിജ്ഞയ്ക്ക് ആര്‍എംപി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് സാരിയില്‍ അണിഞ്ഞായിരുന്നു കെകെ രമ എത്തിയത്. സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞ് എത്തിയതോടെ സഭയില്‍ സര്‍ക്കാറിനോടുള്ള തന്‍റെ നയം എന്തായിരിക്കുമെന്ന് കെകെ രമ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ കെകെ രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണമാണ് ചില കോണുകളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ഇതേ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കര്‍ എംപി രാജേഷ് വ്യക്തമാക്കുകയും ചെയ്യുന്നു. നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും എംബി രാജേഷ് വ്യക്തമാക്കി.

പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞ ചെയ്ത കെകെ രമ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെയാണ് വിജയിച്ചതെങ്കിലും യുഡിഎഫ് മുന്നണിയുടെ ഭാഗമാവില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ദേവികുളം അഗം എ രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതകയുണ്ടായോ എന്ന കാര്യവും പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications