വടകരയില്‍ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥി; അഭ്യൂഹങ്ങള്‍ ഒടുങ്ങി... പിന്തുണയ്ക്കാന്‍ യുഡിഎഫ്
കോഴിക്കോട്: വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുന്നു. വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെക രമ മത്സരിക്കും. രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്യും.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ആര്‍എംപി സംസ്ഥാന പ്രസിഡന്റ് എന്‍ വേണുവിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി കെകെ രമ തന്നെ മത്സരിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് മുന്നോട്ട് വച്ചത്. ആ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് 13, ശനിയാഴ്ച ഉണ്ടാകും.

വേണുവിനെ മത്സരിപ്പിക്കാന്‍
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ വേണുവിനെ മത്സരിപ്പിക്കാന്‍ ആയിരുന്നു ആര്‍എംപിയുടെ തീരുമാനം. എന്നാല്‍, യുഡിഎഫിന് ഈ നീക്കത്തോട് താത്പര്യമുണ്ടായിരുന്നില്ല. ഇത്രനാളും ആര്‍എംപി അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.

കെകെ രമ
ടിപി ചന്ദ്രശേഖരന്റെ വിധവയായ കെകെ രമ തന്നെ മത്സര രംഗത്തിറങ്ങണം എന്നതായിരുന്നു യുഡിഎഫിന്റെ ആവശ്യം. രമ ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കും എന്ന് യുഡിഎഫ് ആദ്യമേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് ആദ്യഘട്ടത്തില്‍ അംഗീകരിക്കാന്‍ ആര്‍എംപി തയ്യാറായിരുന്നില്ല.

ആദ്യം നിരസിച്ചു, പിന്നെ...
തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല എന്നായിരുന്നു കെകെ രമ കഴിഞ്ഞ ആഴ്ച വരെ ആവര്‍ത്തിച്ചുപറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ രമ തന്നെ സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

2016 ന്റെ ആവേശം
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും ഒറ്റയ്ക്ക് എതിരിട്ടായിരുന്നു ആര്‍എംപി മത്സരിച്ചത്. കെകെ രമ തന്നെ ആയിരുന്നു അന്നും സ്ഥാനാര്‍ത്ഥി. 20,504 വോട്ടുകള്‍ ആയിരുന്നു രമ നേടിയത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയും യുഡിഎഫും സഹകരിച്ചായിരുന്നു മത്സരിച്ചത്. ഇത് മേഖലയില്‍ യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പിലും സഹകരണം എന്ന ആശയം ഉയര്‍ന്നുവന്നത്.

സഖ്യകക്ഷിയല്ല
നിലവില്‍ ആര്‍എംപി യുഡിഎഫിന്റെ സഖ്യകക്ഷിയല്ല. വടകര മണ്ഡലത്തില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്നു എന്നേ ഉള്ളു. ആര്‍എംപിയും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് നീക്കങ്ങള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
എല്‍ജെഡിയുടെ മനയത്ത് ചന്ദ്രന്‍ ആണ് ഇത്തവണ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മനയത്ത് ചന്ദ്രന്‍. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ രണ്ടും എല്‍ഡിഎഫില്‍ ആണ് എന്നതാണ് ഇത്തവണത്തെ ഇടത് പ്രതീക്ഷ.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications