പ്രണയം പൂവണിഞ്ഞു, നജ്മി ഇനി പ്രാണസഖി; കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വിവാഹിതനായി
കോഴിക്കോട്: കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനായി. കോഴിക്കോട് സ്വദേശി പി നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. .
വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജ് പഠനകാലത്ത് അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളേജ് കാലത്ത് ഉള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഭിജിത്ത് ബിരുദത്തിന് പഠിക്കുമ്പോഴാണ് നജ്മി ജൂനിയറായി പഠിച്ചിരുന്നത്. 10 വർഷം മുമ്പുള്ള പിന്നീിട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. നജ്മി എം എ യും ബി എഡും പൂർത്തിയാക്കിയിട്ടുണ്ട്. എം സി ജെയും എം എ മലയാളവും പാസായ അഭിജിത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനാണ്
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ എംപി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കോഴിക്കോട് സ്വദേശിയാണ് അഭിജിത്ത് . 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 2021 ൽ നിയമ സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.
തിരഞ്ഞെടുപ്പിൽ എല്‍ ഡി എഫ് സ്ഥനാർത്ഥി തോട്ടത്തില്‍ രവീന്ദ്രനോട് അഭിജിത്ത് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകനമാണ് അഭിജിത്ത് കാഴ്ച വെച്ചത്. 2016 ല്‍ 27873 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിച്ച മണ്ഡലത്തില്‍ 2021 ല്‍ നേടാൻ ആയത് 12928 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.
മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ദീർഘകാലത്തിന് ശേഷം വിജയിച്ച കെ എസ് യുക്കാരൻ ആയ യു യു സിയായിരുന്നു അഭിജിത്ത് . ഈ സമയത്ത് തന്നെയായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനം അഭിജിത്തിനെ തേടിയെത്തിയത്.
കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകൻ ആണ് അഭിജിത്ത്. dd












Click it and Unblock the Notifications