കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നാല്‍ ഒന്നു കോടതിയില്‍ വരുമോ..? കലക്റ്റര്‍ ബ്രോയെ വെല്ലുവിളിച്ച് കെ.എം ബഷീര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ കേസു കൊടുക്കുമെന്നു പറഞ്ഞ കലക്റ്റര്‍ ബ്രോയെ വെല്ലുവിളിച്ച് പൊതുപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍. വ്യാജന്‍ ആരാണെന്നും ഒറിജിനല്‍ ആരാണെന്നും കോടതിയില്‍ വച്ചു കാണാമെന്നും ഈ എളിയവന്റെ ഇതുസംബന്ധിച്ച വെല്ലുവിളി സ്വീകരിക്കണമെന്നും ബഷീര്‍ ആവശ്യപ്പെടുന്നു.

കോഴിക്കോട് ജില്ലാ കലക്റ്റര്‍ ആയിരിക്കെ എന്‍. പ്രശാന്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഇതുസംബന്ധിച്ച് സെക്രട്ടേറിയറ്റ് ഫൈനാന്‍സ് വിഭാഗം കഴിഞ്ഞ ഒക്‌റ്റോബര്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ കാല്‍ക്കോടിയോളം രൂപയുടെ പിഴയാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ പരാമര്‍ശിച്ചാണ് എന്‍. പ്രശാന്ത് ഐഎഎസ് നിയമനടപടികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

<strong>പിണറായിക്ക് മാനസിക രോഗമെന്ന് അധിക്ഷേപം.. വിവാദമായപ്പോൾ മാപ്പുമായി തടിയൂരി പിസി ജോർജ് </strong>പിണറായിക്ക് മാനസിക രോഗമെന്ന് അധിക്ഷേപം.. വിവാദമായപ്പോൾ മാപ്പുമായി തടിയൂരി പിസി ജോർജ്

ബഷീര്‍ കഴിഞ്ഞ 17നാണ് വിവരാവകാശ പ്രകാരം ധനവകുപ്പില്‍ അപേക്ഷ നല്‍കിയത്. രേഖകള്‍ നവംബര്‍ അഞ്ചിനു കൈപ്പറ്റി. ആറിനേക്കു കോഴിക്കോട് പ്രസ് ക്ബ്ബില്‍ പത്രസമ്മേളനം ബുക്ക് ചെയ്തിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് ഉണ്ടായിരുന്നതിനാലും ശബരിമല വിഷയങ്ങളാലും വാര്‍ത്താപ്രാധാന്യം കുറയുമോയെന്ന് കരുതി ഏഴിലേക്കു മാറ്റി. അന്നുതന്നെ കോഴിക്കോട്ടെ നിലവിലെ കലക്റ്റര്‍ യു.വി ജോസിനെ സ്ഥലംമാറ്റുകയും ചെയ്തു. ജോസിനെ സ്ഥലം മാറ്റുമ്പോള്‍ താന്‍ വരാതിരിക്കാനുള്ള ഗൂഢാലോചനയാണ് കടലാസ് സംഘടനയുടെ നേതാവായ പ്രാഞ്ചിയേട്ടന്‍ നടത്തിയതെന്നായിരുന്നു എന്‍. പ്രശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അദ്ദേഹം ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും ആരോപണം ഉണ്ടായി.

nprasanth

നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ എയര്‍ ഹോസ്റ്റസ് ഉറങ്ങിയതു സംബന്ധിച്ച് കെ.എം ബഷീര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാതായപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് എയര്‍ ഹോസ്റ്റസ്, ബഷീര്‍ തന്നെ ശല്യം ചെയ്യുകയാണെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഈ കേസില്‍ കോടതിയില്‍ വാദം നടന്നുവരുകയാണ്. ഇതിനെക്കുറിച്ചായിരുന്നു ക്രിമിനല്‍ പശ്ചാത്തലം എന്ന എന്‍. പ്രശാന്തിന്റെ ഒളിയമ്പ്.

Kozhikode
English summary
km basheer challenges n prashanth on official vehicle controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X