കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയുടെ വീട് പൊളിക്കേണ്ടി വരില്ല; പിഴ അടയ്ക്കണം, നോട്ടീസ് ലഭിച്ചത് കെഎച്ച് ആശയ്ക്ക്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട് പൊളിച്ചുനീക്കേണ്ടി വരില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍. അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മിച്ചതാണ് വിവാദമായത്. തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടി തുടങ്ങിയത്. അദ്ദേഹത്തിന്റെ വീട് അളക്കുകയും അനധികൃതമായി വിസ്തീര്‍ണം കൂടിയതായും കണ്ടെത്തി. തുടര്‍ന്നാണ് കെഎം ഷാജിയുടെ ഭാര്യ കെഎച്ച് ആശയ്ക്ക് നോട്ടീസ് നല്‍കിയത്. ഇവരുടെ പേരിലാണ് വീട്.

km

അനധികൃത ഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ വീട് പൊളിച്ചുനീക്കേണ്ടി വരില്ലെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു. പുതുക്കിയ പ്ലാന്‍ നല്‍കേണ്ടി വരും. ശേഷം പിഴ അടയ്ക്കുകയും വേണം. ഇതോടെ നര്‍മാണം ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു. നിര്‍മാണം നിയമവിധേയമാക്കാനുള്ള നടപടികള്‍ കെഎം ഷാജി എംഎല്‍എ ആരംഭിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്ന് റോഡില്ലാത്തത് ഷാജിക്ക് അനുകൂലമായ ഘടകമാണ്.

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെസിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

അതേസമയം, വീട് നിര്‍മാണത്തെ സംബന്ധിച്ച് കെഎം ഷാജി നല്‍കിയ വിശദീകരണം ഇങ്ങനെയാണ്- ഒരു തവണ പെര്‍മിറ്റ് എടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയം അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നത്. വീടിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും കോര്‍പറേഷന്റെ കൈയ്യില്‍ തന്നെയാണ് വീട്. നിയമവിരുദ്ധമായ ഒരു നിര്‍മാണവും നടന്നിട്ടില്ല. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു.

കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്

വീടിന്റെ പ്ലാനോ എസ്റ്റിമേറ്റോ സമര്‍പ്പിച്ചിട്ടില്ലെന്നും 10 ലക്ഷം രൂപയെങ്കിലും പിഴയടച്ചാല്‍ നിയമപരമാക്കാമെന്നും കോഴിക്കോട് കേര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നാലര വര്‍ഷം കഴിഞ്ഞിട്ടും നികുതി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മേയര്‍ അറിയിച്ചു.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

Kozhikode
English summary
KM Shaji MLA Hosue will not be demolished: Kozhikode Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X