കെഎം ഷാജിക്ക് കുരുക്ക് മുറുകുന്നു; ഭാര്യ ആശയെ കോഴിക്കോട് ഓഫീസില്‍ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ പിടി മുറുക്കുന്നു. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ആശയെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
കെഎം ഷാജിയുടെ കോഴിക്കോട് വേങ്ങേരി വില്ലേജിലെ വീടിന്റെ വിശദാംശങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും ആദായനികുതി വകുപ്പ് നേരത്തെ ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശപ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട് പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നികുതി വെട്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമം കെ എം ഷാജിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നാണ് നിഗമനം.

അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ പിഎസ്എസി മുന്‍ അംഗവും ലീഗ് നേതാവുമായ ടിടി ഇസ്മയിലിന്റെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിൻ്റെ മൊഴിയെടുത്തത്.
അതിനിടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് എസ്പിയോട് കേസില്‍ പ്രാഥമിക അന്വേഷം നടത്താനാണ് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാര്‍ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ വീടിന് 1,626,0000 രൂപയാണ് മൂല്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications