വിവാദങ്ങള്‍ക്ക് വിട, സാക്ഷിയായി സിപിഎം നേതാക്കള്‍; ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവ് ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തത്. സി പി ഐ എം, ഡി വൈ എഫ് ഐ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സി പി ഐ എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിജി ആന്റണി, കെ പി ചാക്കോച്ചന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഇതര മതത്തില്‍ പെട്ട ഇരുവരുടേയും പ്രണയം ഏറെ വിവാദമുണ്ടാക്കിയിരുന്നു. വിവാഹത്തിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന ജോയ്‌സ്‌നയുടെ കുടുംബത്തിന്റെ ആരോപണവും അത് ഏറ്റ് പിടിച്ച സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസിന്റെ പരാമര്‍ശവുമാണ് വിവാദത്തില്‍ കലാശിച്ചത്.

ഇതര സമുദായക്കാരനായ ഷെജിന്‍ മകളെ തട്ടിക്കൊണ്ടുപോയതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോയ്സ്നയുടെ പിതാവ് ജോസഫ് ഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ കണ്ണോത്ത് മേഖല സെക്രട്ടറിയുമാണ് ഷെജിന്‍.
ഏപ്രില്‍ പത്തിനാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയായ ഷെജിന്‍ എം എസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നേഴ്സുമായ ജോയ്‌സ്‌ന ജോസഫും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ജോയ്‌സ്‌ന. മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായാണ് നാട്ടിലെത്തിയത്. അതേസമയം ലൗ ജിഹാദ് ഉണ്ടെന്ന പ്രസ്താവന നടത്തിയ ജോര്‍ജ് എം തോമസിനെ സി പി ഐ എം നേതൃത്വം തള്ളിക്കളഞ്ഞിരുന്നു.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
ഇതിന് പിന്നാലെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ആരോപിച്ച് ജോര്‍ജ് എം തോമസ് തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഘപരിവാറും തീവ്ര ക്രിസ്ത്യന്‍ സംഘടനകളും വിവാഹം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications