Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ചതിച്ചു; എന്‍ഐഎ അന്വേഷിക്കണം, ഹൈക്കോടതിയെ സമീപിച്ചെന്ന് ജോയ്‌സ്‌നയുടെ പിതാവ്

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ജോയ്‌സനയുടെ പിതാവ്. മകളെ ചതിച്ചുവെന്നാണ് പിതാവ് ജോസഫ് പറയുന്നത്. കുടുംബത്തിന്റെ വികാരം മനസിലാകുമെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും എന്റെ കുഞ്ഞ് എവിടെ എന്ന് ജോസഫ് ചോദിക്കുന്നു. അതുകൊണ്ടുതന്നെ കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. എന്‍ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാരുടെ പിന്തുണയല്ല. തന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ മുഖേനയാണ് മുന്നോട്ട് പോകുന്നത്. മകളെ ചതിച്ച് തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞുവെന്നും ജോസഫ് പറഞ്ഞു.

k

ദിവസങ്ങള്‍ക്ക് മുമ്പാണ് ജോയ്‌സനയും ഷെജിനും വിവാഹിതരായത്. മുസ്ലിം സമുദായ അംഗമായ ഷെജിനൊപ്പം ജോയ്‌സന പോയത് ഒരു സമുദായത്തെ മൊത്തം വേദനിപ്പിച്ചെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഇരുസമുദായങ്ങള്‍ തമ്മിലുള്ള വിവാദമായി പിന്നീട് ഈ വിവാഹം ചിത്രീകരിക്കപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെജിന്റെ വിവാഹം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി. ജോര്‍ജ് എം തോമസിന്റെ പ്രതികരണം കൂടുതല്‍ വൈകാരികമായ തലത്തിലേക്ക് സംഭവം എത്തിച്ചു.

എന്നാല്‍ സിപിഎം നേതൃത്വം രംഗം ശാന്തമാക്കാന്‍ ഇടപെട്ടു. പ്രായപൂര്‍ത്തിയായവര്‍ അവര്‍ക്കിഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നും ലൗ ജിഹാദ് ആരോപണം ഇല്ലെന്നും സിപിഎം നിലപാടെടുത്തു. ഇതോടെ ജോര്‍ജ് എം തോമസ് നിലപാട് മയപ്പെടുത്തി. തനിക്ക് തെറ്റുപറ്റിയെന്നും സംഭവത്തില്‍ ലൗ ജിഹാദില്ലെന്നും പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു. മാസങ്ങളായി ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചത് പരസ്പര സമ്മതത്തോടെയാണെന്നും ഷിജിനും ജോയ്‌സനും പറയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ വിശദീകരിച്ചെങ്കിലും ജോയ്‌സനയുടെ വീട്ടുകാര്‍ ഇപ്പോഴും പറയുന്നത് മകളെ തട്ടിക്കൊണ്ടുപോയി എന്ന് തന്നെയാണ്.

നിയമപരമായി മുന്നോട്ട് പോകാനാണ് ജോയ്‌സനയുടെ വീട്ടുകാരുടെ തീരുമാനം. ജോയ്‌സനയില്‍ നിന്ന് ഷെജിന്‍ പണം വാങ്ങിയെന്ന ആരോപണവും കുടുംബത്തിനുണ്ട്. ജോയ്‌സനയെ കാണാതായതാണ്. മകളെ കാണാതായതില്‍ ദുരൂഹതയുണ്ട്. ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നിലെത്തിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. സിപിഎം സഹായിച്ചില്ല. കോടതിയില്‍ വച്ച് മകളെ കണ്ടില്ല. ഞങ്ങളെത്തും മുമ്പേ അവര്‍ പോയെന്നും പിതാവ് പറയുന്നു. അനാവശ്യമായ വിവാദത്തിലേക്ക് സംഭവം കൊണ്ടുപോകരുതെന്നും മിശ്ര വിവാഹത്തെ ആ രീതിയില്‍ കാണാന്‍ സാധിക്കണമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+