കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: എംപിമാരെ സോണിയാഗാന്ധി ശാസിച്ചെന്ന വാര്‍ത്ത അസംബന്ധം, എവിടെനിന്നു വന്നു? കൊടിക്കുന്നില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പാര്‍ലിമെന്റില്‍ പ്രതിഷേധിച്ച എം പിമാര്‍ക്ക് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത തള്ളി കെപി സിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. അത്തരത്തില്‍ വാര്‍ത്ത വന്നത് അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അത് നേരത്തെ വ്യക്തമാക്കിയതാണ്. കേരളത്തിലേത് പ്രത്യേക പ്രാദേശിക സാഹചര്യമാണ്.

<strong>സംസ്ഥാനം സംഘർഷഭരിതം; നേതാക്കളുടെ വീടിന് നേരെയും ബോംബേറ്, ബിജെപിയും സിപിഎമ്മും നേർക്കുനേർ</strong>സംസ്ഥാനം സംഘർഷഭരിതം; നേതാക്കളുടെ വീടിന് നേരെയും ബോംബേറ്, ബിജെപിയും സിപിഎമ്മും നേർക്കുനേർ

'ശബരിമല വിഷയത്തില്‍ കേരളത്തിലെ സാഹചര്യമനുസരിച്ച് നിലപാടെടുക്കാനാണ് കേന്ദ്രനേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചത്. കേരളത്തില്‍ നിന്നുള്ള എം പി മാരെ സോണിയാഗാന്ധി ശാസിച്ചിട്ടില്ല. ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പിനോട് പോലും സോണിയാ ഗാന്ധി അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ വാര്‍ത്ത വന്നു എന്ന് തങ്ങള്‍ അത്ഭുതപ്പെടുകയാണന്നും ആരാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കൂവെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കറുത്ത റിബണ്‍ ധരിച്ച് പാര്‍ലമെന്റില്‍ ചെന്നതും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതും. ശബരിമല വിഷയത്തില്‍ നിലപാടെടുക്കാനുള്ള അധികാരം തങ്ങള്‍ക്കു വിട്ടുതന്നതാണന്നും അദ്ദേഹം വ്യക്തമാക്കി.

kodikkunnilsuresh

ശബരിമല യുവതീ പ്രവേശനം തടയാന്‍ കേന്ദ്രം നിയമം കൊണ്ടുവരണം. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച എം പിമാരെ സോണിയാഗാന്ധി ശാസിച്ചുവെന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Kozhikode
English summary
kodikkunnil denies statement on congress leaders regarding sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X