• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കോഴിക്കോട്ട് തലങ്ങും വിലങ്ങും വ്യക്തിഹത്യ ആരോപണം: ഇത്തവണ എൽഡിഎഫ് വക

  • By Desk

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ‌് കുമാറിനെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസ്താവനയെ അപലപിക്കുന്നതായി എൽഡിഎഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസ‌്താവനയിൽ പറഞ്ഞു. യുഡിഎഫ‌് പരാജയഭീതിയിലാണ‌്. എ പ്രദീപ്കുമാറിന്റെ സംശുദ്ധമായ പൊതുജീവിതം നന്നായറിയാവുന്ന കോഴിക്കോട്ടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവരുടെ കള്ള പ്രചരണത്തിന‌് സാധിക്കില്ല.

ഇരിട്ടിയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തം: മുപ്പതോളം അതീവ സുരക്ഷാബൂത്തുകള്‍

ടിവി 9 ചാനൽ ഒളിക്യാമറയിലൂടെ പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ, യുഡിഎഫ് സ്ഥാനാർഥിയുടെ മുഖം വികൃതമായി. ബിജെപിയുമായി വോട്ടു കച്ചവടവും എംപി ഫണ്ട് വിനിയോഗത്തിലെ വഴിവിട്ട പ്രവർത്തനങ്ങളും ജനങ്ങൾ ചർച്ച ചെയ്യുന്നതിൽ യുഡിഎഫ് പരിഭ്രാന്തിയിലാണ്. ഇതേതുടർന്ന‌് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. നടക്കാവ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ മോഡലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനും കോഴിക്കോട്ടെ ഫുട്ബോൾ അസോസിയേഷൻ പ്രവർത്തനം വിപുലപ്പെടുത്താനുമാണ‌് വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം എ പ്രദീപ്കുമാർ സ്വീകരിച്ചത്.

കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പ്രിസം (പ്രോമോട്ടിങ്ങ് റീജ്യണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാന്റേഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ ) പദ്ധതി പ്രകാരം ബഹുമുഖ ഇടപെടലുകളിലൂടെയാണ‌് വിഭവ സമാഹരണം. പൊതുമേഖലാ സ്ഥാപനങ്ങൾ , ശാസ്ത്ര സാങ്കേതിക വകുപ്പ് , ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യുട്ട‌് ഓഫ‌് മാനേജ‌്മെന്റ‌്–- കോഴിക്കോട‌്, നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെ‌ക‌്നോളജി , ഇൻഫോസിസ്, ഐഐഎ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ‌് സൊസൈറ്റി, സ്വകാര്യസ്ഥാപനങ്ങൾ , സ്വകാര്യ വ്യക്തികൾ, ഡിസി ബുക്സ്, പിടിഎ എന്നിവരിൽ നിന്നും സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.

സഹായങ്ങൾ ലഭിക്കുന്നതോടെ അത് സർക്കരിന്റെ ആസ‌്തിയായി മാറും. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ധാരാളം പണം ചെലവഴിക്കുമെന്ന് യുഡിഎഫ് ആക്ഷേപിക്കുമ്പോൾ എൽഡിഎഫ് മദ്യം വിതരണം ചെയ്യുന്നതിന് ഒരു ചില്ലിക്കാശുപോലും ചെലവഴിക്കുന്നില്ലെന്ന കാര്യം ഓർമിക്കുന്നത് നല്ലതാണ‌്. ഈ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ യുഡിഎഫിന്റെ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസ‌്താവനയിൽ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
Kodikode lok sabha candidates election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more