കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുവള്ളി ഡിജിറ്റലൈസാകുന്നു: നഗരാസൂത്രണത്തിലും പദ്ധതി വിഭാവന-നിര്‍വഹണത്തിലും പരിഷ്കാരം!

  • By Desk
Google Oneindia Malayalam News

വടകര: നഗരാസൂത്രണം, പദ്ധതി വിഭാവന-നിര്‍വഹണം, നികുതി പിരിവ് തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സഹായകമാകുന്ന ഇന്‍ലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സിസ്റ്റം എന്ന പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുവള്ളി നഗരസഭയില്‍ തുടക്കമായി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കുന്നതോടൊപ്പം റോഡ്, ലാന്റ്മാര്‍ക്ക്, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ ഭൂപടങ്ങള്‍ എന്നിവ ഒരു വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം തിരഞ്ഞെടുത്ത് പരിശോധിക്കാന്‍ കഴിയും വിധമാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ പറഞ്ഞു.

ഡിജിപിഎസ്, ഡ്രോണ്‍, ജിപിഎസ്, ലേസര്‍ടാപ്പ്, പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനോട് കൂടിയ ടാബ് എന്നിവ ഉപയോഗിച്ചുള്ള സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധ പരിശോധനക്ക് ശേഷം സംയോജിപ്പിച്ചു ആവശ്യാനുസരണം പരിശോധിക്കാനും അപഗ്രഥിക്കാനും കഴിയുംവിധം തയ്യാര്‍ ചെയ്ത് വെബ്‌പോര്‍ട്ടലില്‍ ഏകീകരിക്കും.

koduvally-15

ഒരു കെട്ടിടത്തില്‍ നിന്നും 115-ലധികം വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം റോഡ്, പാലം, കള്‍വെര്‍ട്ട്, ഓവുചാലുകള്‍, കനാല്‍, റോഡ് ജംഗ്ഷന്‍, റോഡ് സിഗ്നല്‍, ഡിവൈഡര്‍, പാര്‍ക്കിങ് ഏരിയ ചിത്രത്തോട് കൂടിയ വിവരങ്ങള്‍, തരിശുനിലങ്ങള്‍, തണ്ണീര്‍തടങ്ങള്‍, വയലുകള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങളും ശേഖരിച്ചാണ് ഭൂപടം തയ്യാറാക്കുന്നത്. ഭൂപടം തയ്യാറാക്കാനാവശ്യമായ റവന്യൂ വകുപ്പില്‍ നിന്നുള്ള രേഖകള്‍ സമാഹരിക്കുമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ എ പി മജീദ്മാസ്റ്റര്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സൈബര്‍ വിങായ യുഎല്‍ടിഎസ് ആണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഡ്രോണ്‍ മാപിങ് തിങ്കളാഴ്ച ആരംഭിച്ചു. ജനുവരി 31നകം പദ്ധതി പൂര്‍ത്തീകരിച്ചു നഗരസഭക്ക് കൈമാറും. 38 ലക്ഷം ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ നരഗസഭയാണ് കൊടുവള്ളി. തലശേരി നരഗസഭയിലാണ് പദ്ധതി ആദ്യമായി തയ്യാറാക്കിയിരിക്കുന്നത്.

കൃത്യവും സത്യസന്ധവുമായ ഡാറ്റാ ബേസ്, കൃത്യമായ വാര്‍ഡ് അതിര്‍ത്തി, നഗരസഭ പരിധിക്കുള്ളിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും ചിത്രം സഹിതമുള്ള വിവരങ്ങള്‍, അടിസ്ഥാന വിവരങ്ങളോട് കൂടിയ റോഡ് വിവരങ്ങള്‍, വ്യക്തികളുടെ സാമൂഹ്യ-സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ വിവരങ്ങള്‍ ഒരു വെബ്പോര്‍ട്ടലില്‍ ഏകീകരിക്കും വിധമാണ് തയ്യാറാക്കുന്നത്. ആധുനികതയിലൂന്നിയ നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനവും നിര്‍വഹണവും, കാര്യക്ഷമമായ നികുതി പിരിവ്, ക്ഷേമപദ്ധതികള്‍ അര്‍ഹരായവര്‍ക്ക് മാത്രം, അടിസ്ഥാന സൗകര്യ വികസനം, കൃഷി,വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ കൃത്യതയാര്‍ന്ന ഇടപെടലുകള്‍ തുടങ്ങിയവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

പദ്ധതിക്കാവശ്യമായ വീടുകള്‍ കയറിയുള്ള വിവര ശേഖരണ സര്‍വേയോട് ജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. സത്യസന്ധവും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതി തയ്യാറാക്കുന്ന വിധവും മാതൃകയും നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജിഐഎസ് സീനിയര്‍ മാനേജര്‍ ജെയ്ക് ജേക്കബ്, അസിസ്റ്റ് മാനേജര്‍ (ക്ലയിന്റ് റിലേഷന്‍)പ്രത്യുഷ് കൂടത്തില്‍ എന്നിവര്‍ വിശദീകരിച്ചു.

Kozhikode
English summary
koduvally became digitalised city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X