Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന് ആശ്വാസത്തുടക്കം: കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ മുനീര്‍ മുന്നില്‍

കോഴിക്കോട്; ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് ജില്ലയില കൊടുവള്ളി മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ എംകെ മുനീര്‍ മുന്നില്‍. ഇടതിന്‍റെ സിറ്റിങ് എംഎല്‍എയായ കാരാട്ട് റസാഖിനെയാണ് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എംകെ മുനീര്‍ പിന്നിലാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോഴിക്കോട് സൗത്തില്‍ നിന്നും എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് എത്തിയത്.

കൊടുവള്ളി , കിഴക്കോത്ത് , മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാമണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. 7615 വോട്ടിന്‍റെ ലീഡാണ് മണ്ഡ‍ലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിനുള്ളത്. മുസ്ലിം ലീഗിലെ തന്നെ പ്രശ്നങ്ങളായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടിയായത്.

mk muneer

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം ജില്ലയിലെ തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ പത്തോളം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.ട

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+