മണ്ഡലം മാറി വന്ന മുനീര്‍ കൊടുവള്ളി പിടിച്ചെടുത്തു; പക്ഷെ കോഴിക്കോട് സൗത്ത് കൈവിട്ടു
കോഴിക്കോട്: കൊടുവള്ളി മണ്ഡലം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് മുസ്ലിം ലീഗ്. കോഴിക്കോട് സൗത്തില്‍ നിന്നും മണ്ഡലം മാറിയെത്തിയ സീറ്റാണ് മണ്ഡലം യുഡിഎഫിന് വേണ്ടി പിടിച്ചെടുത്തത്. സിറ്റിങ് എംഎല്‍എയായിരുന്ന കാരാട്ട് റസാഖിനെതിരെ ആറായിരത്തിലേറെ വോട്ടിനാണ് എംകെ മുനീറിന്‍റെ വിജയം. അതേസമയം എംകെ മുനീറിന്‍റെ നിലവിലെ സിറ്റിങ് സീറ്റായിരുന്ന കോഴിക്കോട് സൗത്തില്‍ യുഡിഎഫ് പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ നൂര്‍ബിന റഷീദിനെതിരെ അഹമ്മദ് ദേവര്‍കോവിലാണ് ഇവിടെ വിജയം കരസ്ഥമാക്കിയത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
1957 ല്‍ മണ്ഡലം രൂപം കൊണ്ടത് മുതല്‍ 2001 വരെ യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായിരുന്നു കൊടുവള്ളി. ആദ്യ രണ്ട് തവണ കോണ്‍ഗ്രസ് വിജയിച്ചതൊഴിച്ചാല്‍ 1977 മുതല്‍ 2001 വരെയും ജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികള്‍. 2006 ലാണ് മണ്ഡലത്തില്‍ ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയല്ലാത്ത ഒരാള്‍ വിജയിക്കുന്നത്. ലീഗ് വിമതനായി എത്തിയ പിടി റഹീമിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് ഇടതുമുന്നണി വിജയം സ്വന്തമാക്കുകയായിരുന്നു.

Recommended Video
2011 ല്‍ മണ്ഡലം ലീഗ് തിരികെ പിടിച്ചെങ്കിലും 2016 ല്‍ വീണ്ടും കൈവിട്ടു. ലീഗിനോട് ഇടഞ്ഞ കാരാട്ട് റസാഖ് ഇടതുമുന്നണിയില്‍ എത്തി സ്വതന്ത്രനായി മത്സരിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. വാശിയേറിയെ പോരാട്ടത്തിനൊടുവില്‍ 573 വോട്ടിന്‍റെ വിജയമായിരുന്നു ലീഗിലെ റസാഖ് മാസ്റ്റര്‍ക്കെതിരെ കാരാട്ട് റസാഖ് സ്വന്തമാക്കിയത്.












Click it and Unblock the Notifications