പോലീസിനെ ഉപയോഗിച്ച് അപമാനിക്കാനാണ് ശ്രമമെങ്കില്‍ മറുപടി ജനങ്ങള്‍ നല്‍കും; ജയം ഉറപ്പെന്ന് എംകെ രാഘവൻ
കോഴിക്കോട്: പൊലീസിനെ ഉപയോഗിച്ച് കേസെടുത്ത് അപമാനിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അതിനുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്. പാളയത്ത് പ്രചാരണങ്ങളുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പരസ്യമായി അപമാനിച്ചു. അതിന്റെ ഒറിജിനല്‍ വീഡിയൊ ഉണ്ട്. ആ വിജയരാഘവനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് പറയുന്നത്. പകരം എഡിറ്റ് ചെയ്തെടുത്ത ഒരു സംഭാഷണത്തിന്റെ പേരില്‍ അത് നടത്തിയവര്‍ക്കെതിരെ എന്റെ പരാതി നിലനില്‍ക്കെ എനിക്കെതിരെ കേസെടുക്കാമത്രെ. പോളിങിനു മുന്‍പ് ഇങ്ങനെ കേസെടുത്താല്‍ നിങ്ങള്‍ ജയിക്കുമെന്നാണു ധാരണയെങ്കില്‍ അതു തെറ്റിദ്ധാരണയാണെന്ന് മെയ് 23നു നിങ്ങള്‍ക്കു മനസിലാകുമെന്നും എം കെ രാഘവന് പറഞ്ഞു.

പൊലീസിനെ വച്ച് ആളുകളെ അപമാനിക്കുക, പൊലീസിനെ വച്ച് പീഡിപ്പിക്കുക എന്നതാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാരുടെ രീതി. ഇതിന്റെ മറുപടി മെയ് 23ന് കോഴിക്കോട്ടെ ജനങ്ങള്‍ നല്‍കും. കൗണ്ടിങ് കഴിഞ്ഞാല്‍ അതിന്റെ മറുപടി നിങ്ങള്‍ക്കു ലഭിക്കും. ഞാന്‍ സാധാരണക്കാരനാണ്. സമ്പന്നന്മാര്ക്കു പിറകെ പോകുന്ന ആളല്ല. എംപി സ്ഥാനം സമ്പന്നര്‍ക്കു തീറെഴുതിക്കൊടുത്ത ആളുമല്ല. ഞാന്‍ ജനങ്ങള്‍ക്കുവേണ്ടി ജനപക്ഷത്തു നില്ക്കുന്ന ആളാണ്. അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പോളിങ് ദിനം വരെ അതു തുടരണമെന്നും എംകെ രാഘവന് ആവശ്യപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications