കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടത്തായി കൊലപാതകം; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • By Anupama
Google Oneindia Malayalam News

കൊച്ചി: കൂടത്തായി കൊലപാതക കേസില്‍ പ്രതി ജോളിക്ക് നിയമകുരുക്ക് മുറുകുന്നു. കേസില്‍ ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവരുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലി ഷാജുവിനെ കൊലപ്പെടുത്തിയ കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്.

സിലിയെ 2016 ജനുവരിയില്‍ താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് കലക്കിയ വെള്ളം ഇവര്‍ കുടിക്കാന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

jolly

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജോളിയെ കൊലപാതക കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനിടെ ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ജോളി നിരന്തരം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോര്‍ത്ത് സോണ്‍ ഐജിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Jolly calls son from jail to influence him | Oneindia Malayalam

കേസിലെ സാക്ഷി കൂടിയായ മകന്‍ റോമോയെ ആണ് ജോളി ഫോണ്‍ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണയാണ് മകനെ ജയിലില്‍ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോണ്‍സംഭാഷണം 20 മിനുറ്റില്‍ അധികം നീണ്ടു. കേസില്‍ തനിക്കെതിരെ സാക്ഷി പറയുന്നതില്‍ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോണ്‍ വിളിച്ചത്. ആരോപണം ജോളി സമ്മതിക്കുകയും ചെയ്തിരുന്നു.

തടവുകാര്‍ക്ക് അനുവദിച്ച നമ്പറില്‍ നിന്നാണ് ജോളി ഫോണ്‍ വിളിച്ചതെന്ന് ഡിജിപി വ്യക്തമാക്കി.

ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മഞ്ചാടിയില്‍, സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡി നല്‍കിയും കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരെയുള്ള കേസുകള്‍. ആറ് കേസുകളിലും പൊലീസ് കുറ്റപത്രംസമര്‍പ്പിച്ചിട്ടുണ്ട്.

പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കുക, ഷാജുവിനൊപ്പം ജീവിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു കൊലപാതകത്തിലേക്ക് എത്തിച്ചത്. പ്രതിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ എംഎസ് മാത്യൂ, കെ പ്രെജികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!

ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്

ആപ്പുകള്‍ നിരോധിക്കുന്നു; പിഎം കെയറിലേക്ക് പണം സ്വീകരിക്കുന്നു; ഉചിതമാണോ; പരിഹസിച്ച് കോണ്‍ഗ്രസ്ആപ്പുകള്‍ നിരോധിക്കുന്നു; പിഎം കെയറിലേക്ക് പണം സ്വീകരിക്കുന്നു; ഉചിതമാണോ; പരിഹസിച്ച് കോണ്‍ഗ്രസ്

Kozhikode
English summary
Koodathai Murder Case: High Court Reject Jolly Bail Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X