Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും ബഫർ സോണിൽ: നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കർഷകർ

കോഴിക്കോട്: കർഷകരുടെ കൃഷിഭൂമിയിൽ ബഫർസോൺ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കർഷക സംഘടനയായ വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ. വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്ക് ചുറ്റും ഒരു കി മീറ്റർ ദൂരം ബഫർ സോൺ നിർബന്ധിതമാക്കണമെന്ന് 2022 ജൂൺ മാസം 3-ാം തിയ്യതി സുപ്രീം കോടതി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന സർക്കാറുകളോട് ബഫർസോൺ മേഖലയിലെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാനും ആവശ്യമായ നടപടികളും ദേതഗതികളും നിർദ്ദേശിക്കാൻ സുപ്രീം കോടതി പ്രസ്തുത ഉത്തരവിൽ പറഞ്ഞിട്ടുള്ളതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

അതു പ്രകാരം ബഫർ സോൺ മേഖലകൾ നിർണ്ണയിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഉപഗ്രഹ സർവ്വെ റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിക്കുകയുണ്ടായി. സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വെ റിപ്പോർട്ടിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ സ്വകാര്യ ഭൂമികളാണ് വന്യജീവി സങ്കേതങ്ങൾക്കായി ബഫർ സോണാക്കി മാറ്റിയിരിക്കുന്നത്. ബഫർ സോൺ വനത്തിനകത്ത് നിജപ്പെടുത്തണമെന്നും സ്വകാര്യ ഭൂമികൾ ഉൾപ്പെടുത്താൻ പാടില്ലായെന്നും 2018 മുതൽ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ആവശ്യപ്പെടുകയും നിരവധി സമരങ്ങളും നിയമ പോരാട്ടങ്ങൾ നടത്തി വരികയുമാണ്.

ff

സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വെ റിപ്പോർട്ടിൽ കൂരാച്ചുണ്ട് , ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗം ഭൂമിയും ബഫർ സോണിൽ ഉൾപ്പെടുത്തിയിരിക്കയാണ്. ഈ മേഖലയിലെ ജനവാസ ഇടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും ബഫർസോൺ നടപ്പിലാക്കാൻ അനുവദിക്കില്ലായെന്ന് വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയും സമരപരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു.

നിലവിൽ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വെ റിപ്പോർട്ടിൽ വില്ലേജ് അതിർത്തികളും സർവ്വെ നമ്പറുകളും അടക്കം നിരവധി അപകതകൾ നിലനിൽക്കയാണ്. ബഫർസോൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജസ്റ്റിസ് തോട്ടത്തിൽ രാധകൃഷണന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മീഷൻ മുഴുവൻ മേഖലകളിലെയും ജനങ്ങളെയും നേരിട്ട് കണ്ട് തെളിവ് ശേഖരിക്കണമെന്നും ,ബഫർസോൺ വനത്തിനകത്ത് നിജപ്പെടുത്തണമെന്നും വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് തോമസ് വെളിയംകുളം അദ്ധ്യഷത വഹിക്കുകയും ജോയി കണ്ണൻച്ചിറ , അഡ്വ: സുമിൻ എസ് നെടുങ്ങാടൻ, ബാബു പൈകയിൽ , ജോൺസൺ കക്കയം, ജിജൊ വട്ടോത്ത് , ബാബു പുതുപ്പറമ്പിൽ , സെമിലി സുനിൽ , ലീലാമ്മ ജോസ് എന്നിവർ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+