കൊട്ടിയത്തൂരിലെ യുവാവിന്റെ മരണം, അമിത മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം; ആശുപത്രിയിലെത്തിച്ച യുവാക്കളെ അന്വേഷിക്കുന്നു
കോഴിക്കോട്: കൊടിയത്തൂര്‍ സ്വദേശിയായ യുവാവ് വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത് അമിതമായ മയക്കുമരുന്നുപയോഗം മൂലമെന്ന് സംശയം. കൊടിയത്തൂര്‍ പേരന്‍കടവത്ത് മുഹമ്മദിന്റെ മകന്‍ ദാനിഷ് വി.കെയാണ് (26) വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത്. അപകടത്തില്‍ പരുക്കുപറ്റിയതാണെന്ന് പറഞ്ഞ് ഒരുസംഘം ചെറുപ്പക്കാര്‍ അത്യാസന്ന നിലയിലായ ദാനിഷിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചശേഷം ആശുപത്രിയില്‍നിന്നു മുങ്ങുകയായിരുന്നുവത്രെ.
മുക്കം പോലീസെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. അതിനിടെ കൊടിയത്തൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് ചെറുപ്പക്കാരന്റെ മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ കൈകളുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് അന്വേഷിച്ച് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications