Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ കോഴിക്കോടിന് അവഗണന; സ്‌പൈസ് ജെറ്റ് കോഴിക്കോട് വിട്ടു

കോഴിക്കോട്: സ്വകാര്യപങ്കാളിത്തത്തോടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായതോടെ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോടിനെ അവഗണിക്കുകയാണെന്ന് കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്‌സ്. വിമാനത്താവളത്തിലെ ഇന്ധനനികുതി കുറച്ചത് ഇതിനു തെളിവാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്ധനനികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്. കോഴിക്കോടിന് ആ പരിഗണന നല്‍കിയതുമില്ല. ഇതോടെ സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്, ചെന്നൈ, ബംഗലുരു സര്‍വിസുകള്‍ കോഴിക്കോട്ടുനിന്നും നിര്‍ത്തലാക്കി കണ്ണൂരിലേക്കു മാറി. ഇത് സര്‍ക്കാരിന്റെ ഇരട്ടസമീപനമാണ്.

kannurairpoert-

ബേപ്പൂര്‍ തുറമുഖമായാലും ടൂറിസം മേഖലയായാലുമെല്ലാം കോഴിക്കോടിനുള്ള ഈ വിവേചനമുണ്ടെന്നും ചേംബര്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+