കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ കോഴിക്കോടിന് അവഗണന; സ്‌പൈസ് ജെറ്റ് കോഴിക്കോട് വിട്ടു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്വകാര്യപങ്കാളിത്തത്തോടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായതോടെ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോടിനെ അവഗണിക്കുകയാണെന്ന് കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്‌സ്. വിമാനത്താവളത്തിലെ ഇന്ധനനികുതി കുറച്ചത് ഇതിനു തെളിവാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

<strong>മൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കും</strong>മൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്ധനനികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്. കോഴിക്കോടിന് ആ പരിഗണന നല്‍കിയതുമില്ല. ഇതോടെ സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്, ചെന്നൈ, ബംഗലുരു സര്‍വിസുകള്‍ കോഴിക്കോട്ടുനിന്നും നിര്‍ത്തലാക്കി കണ്ണൂരിലേക്കു മാറി. ഇത് സര്‍ക്കാരിന്റെ ഇരട്ടസമീപനമാണ്.

kannurairpoert-

ബേപ്പൂര്‍ തുറമുഖമായാലും ടൂറിസം മേഖലയായാലുമെല്ലാം കോഴിക്കോടിനുള്ള ഈ വിവേചനമുണ്ടെന്നും ചേംബര്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kozhikode
English summary
kozhikkode airport faces avoidence after kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X