കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയിയില്‍ പ്രാര്‍ത്ഥന; പരാതിക്കാരന്റെ വീട് തീവെക്കാന്‍ ശ്രമം

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനെതിരെ പരാതി നല്‍കിയെന്നാരോപിച്ച് പരാതിക്കാരന്റെ വീടിന് നേരെ ആക്രമണം. കോഴിക്കോട് നാദാപുരത്താണ് സംഭവം. രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. പരാതിക്കാരനായ ഗഫൂറിന്റെ വീടിന് തീവെച്ചുവെന്നാണ് പരാതി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട് ജീപ്പ് കത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഐഎന്‍എല്‍ പ്രവര്‍ത്തകന്‍ കൂടിയാണ് ഗഫൂര്‍.എസ്ഡിപിഐയും മുസ്ലീം ലീഗുമാണ് അക്രമത്തിന് പിന്നിലെന്ന് ഗഫൂര്‍ ആരോപിച്ചു.

corona

ജിപ്പ് കത്തിച്ചതിന് പുറമേ വീടിന്റെ ചുമരുകളിലും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പ്രദേശത്ത് പള്ളിയില്‍ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് ഗഫൂര്‍ നേരത്തെ നല്‍കിയ പരാതിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുമായി തര്‍ക്കം നിലനിന്നിരുന്നു. പിന്നാലെ തന്നെയും കുടുംബത്തേയും അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഗഫൂര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് ലീഗിന്റെ വിശദീകരണം, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പള്ളി പ്രവര്‍ത്തിച്ചതിനെ ചൊല്ലിയുള്ള പരാതി പൊലീസ് വേണ്ടവിധം പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്.

കോഴിക്കോട് ജില്ലയില്‍ പുതുതായി ഇന്നലെ 10 പേര്‍ക്ക് കൂടിയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം മറ്റ് ജില്ലകളില്‍ നിന്നുള്ള നാല് പേരടക്കം 7 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുമുണ്ട്.

ഇന്നലെ കൊവിഡ് പോസ്റ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും നാല് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലും മൂന്ന് പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കളമശേരി മെഡിക്കല്‍ കോളെജിലും ചികിത്സയിലാണ്.

Kozhikode
English summary
attack against INL Workers House who Filed Complaint On Lockdown Violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X