ഹയര്‍സെക്കന്‍ഡറി പരീക്ഷ: മിന്നിത്തിളങ്ങി കോഴിക്കോട്, ജില്ലയിലെ വിജയശതമാനം 87.44!
കോഴിക്കോട്: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയം കൈവരിച്ച് കോഴിക്കോട് ജില്ല. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനത്തെ മറികടന്നാണ് കോഴിക്കോട് ഇപ്രാവശ്യം ഒന്നാമതായത്. ജില്ലയില്‍ 87.44 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 86.57 ശതമാനമായിരുന്നു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ കോഴിക്കോട് ജില്ലക്ക് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമായിരുന്നു. 179 സ്‌കൂളുകളില്‍ നിന്നായി 36856 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 32228 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1480 പേര്‍ക്കാണ് എല്ലാ വിഷയത്തിലും ജില്ലയില്‍നിന്ന് എ.പ്ലസ് ലഭിച്ചത്. എന്നാലിത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വര്‍ഷം 1549 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 8096 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 3451 പേര്‍ വിജയിച്ചു. 42.63 ശതമാനമാണ് വിജയശതമാനം. 46 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 36.17 ശതമാനമായിരുന്നു ഓപ്പണ്‍ സ്‌കൂളിലെ വിജയ ശതമാനം. മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയവരും കഴിഞ്ഞ വര്‍ഷം കുറവായിരുന്നു. 26 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും കഴിഞ്ഞ വര്‍ഷം എ. പ്ലസ് ലഭിച്ചത്. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 71.43 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 81.82 ശതമാനമായിരുന്നു വിജയം. ഇത്തവണ പരീക്ഷ എഴുതിയ 42 പേരില്‍ 32 പേരും വിജയിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് ആര്‍ക്കും ഇല്ല.

വിഎച്ച്എസ് സിയില്‍ കുറഞ്ഞു
വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ജില്ലയില്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 91.81 ശതമാനവും പാര്‍ട്ട ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ 83.85 ശതമാനവും വിജയം. 2551 പേര്‍ പരീക്ഷ എഴുതിയവരില്‍ 2331 പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 2139 പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും മൂിന്നിലും ഉപരിപഠനത്തിന് യോഗ്യത നേടി. മുന്‍ വര്‍ഷത്തെ വിജയ ശതമാനത്തെ അപേക്ഷിച്ച് വി.എച്.എസ്.ഇയില്‍ ഇത്തവണ വിജയ ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം പാര്‍ട്ട് ഒന്നിലും രണ്ടിലും 93.48 ശതമാനവും പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും 82.40 ശതമാനവുമായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നത്.












Click it and Unblock the Notifications