കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേട്ടയാടല്‍ ഏറ്റുവാങ്ങിയത് അഭിമാനത്തോടെയെന്ന് ബിജെപി സ്ഥാനാർഥി കെ പി പ്രകാശ്ബാബു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭം നയിച്ചതിന്റെ പേരില്‍ ഇടതുസര്‍ക്കാരും പോലീസും നടത്തിയ വേട്ടയാടലും ജയിലിലടയ്ക്കലും അഭിമാന ത്തോടെയാണ് ഏറ്റുവാങ്ങിയതെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെപി പ്രകാശ്ബാബു. ജയില്‍മോചിതനായി കോഴിക്കോട്ടെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭം നയിച്ചതിന്റെ പേരിലും നിയമന നിരോധനം നടപ്പാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലുമാണ് തന്നെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്.

ആളും അനക്കവുമില്ലാതെ മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെഎസ് പ്രചാരണം: പ്രാചാരകരെല്ലാം പത്തനംതിട്ടയില്‍!! ആളും അനക്കവുമില്ലാതെ മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെഎസ് പ്രചാരണം: പ്രാചാരകരെല്ലാം പത്തനംതിട്ടയില്‍!!

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വേണ്ടിയും കോടിക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുമായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. ഒരേ ദിവസം ആറന്മുള കോടതിയിലും കണ്ണൂര്‍ കോടതിയിലും ഹാജരാക്കാനും റിമാന്റ് കാലാവധി നീട്ടാനും ശ്രമമുണ്ടായി. ജയിലിലിട്ട് തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ഭരണഘടനാപരമായ ഉറപ്പു നല്‍കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം താനുള്‍പ്പെടെ ആചാരസംരക്ഷണത്തിനായി പോരാടിയവര്‍ക്കും കോടിക്കണക്കിന് വിശ്വാസികള്‍ക്കും പിന്തുണ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prakashbabu

രാവിലെ 8.45 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രകാശ്ബാബുവിനെ ആരതി ഉഴിഞ്ഞും പൂക്കള്‍ വിതറിയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള താമരമാല ചാര്‍ത്തി സ്വീകരിച്ചു. അമ്മമാരുടെ നേതൃത്വത്തില്‍ ആരതി ഉഴിഞ്ഞ് നെറ്റിയില്‍ തിലകം ചാര്‍ത്തി. തുടര്‍ന്ന് വിവിധ മണ്ഡലം ഭാരവാഹികളും മോര്‍ച്ചാ ഭാരവാഹികളും ഷാളണിയിച്ചു. നഗരപ്രദക്ഷിണമായി സാമൂതിരിരാജ വക തളി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. സനാതനധര്‍മ്മ പരിഷത്ത് ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി. ഉച്ചയോടെ കോഴിക്കോട് ജില്ലാ കോടതിയിലും ബാര്‍ അസോസിയേഷനിലുമെത്തി അഭിഭാഷകരോടും കോടതി ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍, സെക്രട്ടറി അഡ്വ.കെ.വി. സുധീര്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍, ബിജെപി സംസ്ഥാന സമിതി അംഗം പി. രമണീഭായ്, പി.എം. ശ്യാംപ്രസാദ്, ഗിരീഷ് തേവള്ളി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ടി. റെനീഷ്, അരുണ്‍, സംസ്ഥാന സമിതി അംഗം ബബീഷ് ഉണ്ണികുളം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. സാലു, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.പി. രതീഷ് എന്നിവരും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, സി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.

Kozhikode
English summary
Kozhikkode BJP candidate Prakash Babu about arrest on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X