സ്കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ പൂജ, തടയാനെത്തി സിപിഎമ്മുകാര്‍; വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: സ്കൂളില്‍ പൂജ നടത്തി ബി ജെ പി പ്രവര്‍ത്തകര്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്ക് അടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്കൂളില്‍ ആണ് സംഭവം. ഇന്നലെ രാത്രിയാണ് സ്കൂള്‍ മാനേജരുടെ മകനും ബി ജെ പി പ്രവര്‍ത്തകരും സ്കൂളില്‍ പൂജ നടത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും സി പി എം പ്രവര്‍ത്തകരും സ്കൂളില്‍ രാത്രിയില്‍ തന്നെ പ്രതിഷേധിച്ചു. സി പി എമ്മും ഡി വൈ എഫ് ഐയും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കുന്നുമ്മല്‍ എ ഇ ഒയോട് റിപ്പോര്‍ട്ട് തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് എജുക്കേഷന്‍ ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും എന്ന് കുന്നുമ്മല്‍ എ ഇ ഒയും അറിയിച്ചു. ബി ജെ പിക്കാരുടെ പൂജയും അതിനെതിരായ സി പി എം പ്രതിഷേധവും ആയപ്പോള്‍ ഇന്നലെ സ്ഥലത്ത് സംഘര്‍ഷ സമാന സാഹചര്യമായിരുന്നു.

തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്കൂള്‍ മാനേജര്‍ അരുണയുടെ മകന് രുധീഷിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘമാണ് പൂജ നടത്തിയത്. അതേസമയം പൂജ നടന്നത് തന്റെ അറിവോടെ അല്ല എന്നും രാത്രി 7 മണിയോടെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത് എന്നും സ്കൂള്‍ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു.
മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് പൂജ എന്നറിഞ്ഞപ്പോള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അവര്‍ വ്യക്തമാക്കി. നവമിയുടെ ഭാഗമായി കാലങ്ങളായി സ്കൂളില്‍ പൂജ നടത്താറുണ്ട്. എന്നാല്‍ മറ്റ് അവസരങ്ങളില്‍ പൂജ നടത്താറില്ല എന്നും സ്കൂള്‍ ഓഫീസ് റൂമില്‍ അടക്കം അതിക്രമിച്ച് കടന്നവര്‍ക്കെതിരെ എ ഇ ഒയ്ക്ക് പരാതി നല്‍കുമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.
അതേസമം പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അതേസമയം മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കുമെതിരെ നടപടിയെടുക്കും വരെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മഹാനവമിക്ക് സ്കൂളില്‍ സ്ഥിരമായി പൂജ നടത്താറുണ്ടെന്നും കഴിഞ്ഞ തവണ അത് മുടങ്ങി പോയതിനാല്‍ ഇപ്പോള്‍ നടത്തിയതാണെന്നുമാണ് മാനേജ്മെന്റിന്റെ പ്രതികരണം.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്










Click it and Unblock the Notifications