കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

28 വർഷം അടിമവേല; ആദിവാസി യുവതിയെ കലക്റ്റർ മോചിപ്പിച്ചു, പണമോ വിദ്യാഭ്യാസമോ നൽകിയില്ലെന്ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ 28 വർഷമായി അടിമവേല ചെയ്യുകയാണെന്ന് പരാതിയെ തുടർന്ന് ശിവ എന്ന ആദിവാസി യുവതിയെ മോചിപ്പിച്ച് ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവിട്ടു. പന്നിയങ്കര സ്വദേശി പി കെ ഗിരീഷിന്റെ വീട്ടിലാണ് കഴിഞ്ഞ 28 വർഷമായി ആദിവാസി യുവതി അടിമവേല ചെയ്യുന്നതായി പരാതി ഉയർന്നത്.

<br> അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല
അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല

സബ് കലക്ടർ, ലേബർ ഓഫീസർ, വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ, ചൈൽഡ് ഡെവലപ്മെൻറ് ഓഫീസർ തുടങ്ങിയവർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കുകയും പത്തു വയസ്സു മുതൽ ആദിവാസി യുവതി, ഗിരീഷ് എന്ന വ്യക്തിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്നും മനസ്സിലാക്കുകയും ചെയ്തിരുന്നു. ശിവയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിനോ, ജോലിക്കുള്ള പ്രതിഫലം കൃത്യമായി നൽകുന്നതിനോ വീട്ടുടമസ്ഥൻ ശ്രമിച്ചില്ലെന്നും ശിവയുടെ ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ് തുടങ്ങിയ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു എന്നും പരിശോധനയിൽ നിന്നും മനസ്സിലായതായി കലക്ടറുടെ ഉത്തരവിൽ പറയുന്നു.

13-human-slavery1-15

20 വർഷം മുമ്പ് അമ്മ മരിക്കുന്നതുവരെ 300-400 രൂപ പ്രതിഫലമായി അമ്മയ്ക്ക് നൽകിയിരുന്നതായി ശിവ മൊഴിനൽകി. എന്നാൽ അമ്മയുടെ മരണം വളരെ ദിവസങ്ങൾക്ക് ശേഷമാണ് ശിവയെ ഉടമസ്ഥൻ അറിയിച്ചത്. പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സഹായംപോലും വീട്ടുടമസ്ഥൻ നൽകിയിട്ടില്ല.

ശിവയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്ത വീട്ടുടമസ്ഥൻറെ അടിമ വേല യിൽ നിന്ന് ശിവയെ മോചിപ്പിച്ചതായി ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം തന്നെ വീട്ടുടമസ്ഥന് വീട്ടിൽ നിന്ന് ശിവയെ പുറത്താക്കാൻ കഴിയില്ല. ഇത്രയും കാലം ജീവിച്ച പികെ ഗിരീഷിനെ വീട്ടിൽ താമസിക്കാൻ ശിവയ്ക്ക് തുടർന്നും അവകാശമുണ്ടായിരിക്കും. ശിവയ്ക്ക് ഇതുവരെ നൽകാനുള്ള തുക പലിശ സഹിതം നിശ്ചയിക്കാൻ ജില്ലാ ലേബർ ഓഫീസറെ (എൻഫോഴ്സ്മെൻറ്) ചുമതലപ്പെടുത്തി.

ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ, സോഷ്യൽ ജസ്റ്റിസ് ഓഫീസർ, കോഴിക്കോട് തഹസിൽദാർ തുടങ്ങിയവർ ശിവയ്ക്ക് ഐഡൻറിറ്റി കാർഡ്, ആധാർ കാർഡ് എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ സുഗമമാക്കും. ശിവയ്ക്കു മതിയായ പ്രതിഫലം അക്കൗണ്ടിൽ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും ഇതുവരെ നൽകാനുള്ള തുക ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.
15 ദിവസത്തിനകം നടപടികൾ എടുത്ത് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവിൽ പറയുന്നത്

Kozhikode
English summary
Kozhikkode district collector relelased tribal woman from Slavery after 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X