കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരിക്കുകയാണെങ്കില്‍ കോഴിക്കോടു കിടന്നുവേണം: യു.വി ജോസ് ഐഎഎസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജോലിയില്‍നിന്നു വിരമിച്ചാല്‍ കോഴിക്കോട്ടുതന്നെ തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജില്ലാ കലക്റ്റര്‍ യു.വി ജോസ്. കോഴിക്കോടിന്റെ സ്‌നേഹം അനിര്‍വചനീയമാണെന്നും ആ നന്മയില്‍ ലയിച്ചു ചേരാന്‍ സര്‍വിസ് കാലത്തിനു ശേഷം കോഴിക്കോട്ടേക്ക് എത്താനാണ് ആഗ്രഹമെന്നും വയനാട് സ്വദേശിയായ കലക്റ്റര്‍ പറഞ്ഞു.

<strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ? </strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

പ്രളയകാലത്താണ് കോഴിക്കോടിന്റെ നന്‍മ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചത്. കോഴിക്കോടിനെ ലാന്‍ഡ് ഒഫ് വാല്യൂസ് ആയി ബ്രാന്‍ഡ് ചെയ്യാന്‍ നേരത്തെത്തന്നെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ നിപ്പയും പ്രളയവും പോലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ സാധിച്ചില്ല. മിഠായിത്തെരുവ് നവീകരണം വിഭാവനം ചെയ്ത രീതിയില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ലെന്ന് യു വി ജോസ് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

collctruvjose-1

നേരത്തെ ടൂറിസം വകുപ്പില്‍ ജോലി ചെയ്തപ്പോള്‍ മിഠായിത്തെരുവ് പദ്ധതി ഉപേക്ഷിക്കണമെന്ന് ശുപാര്‍ശ നല്കിയിരിക്കെയാണ് കലക്ടറായി ചുമതല ലഭിച്ചത്. ഇത് ഒരു സാധ്യതയായിക്കണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. എതിര്‍പ്പ് മൂന്‍കൂട്ടി കണ്ട് പദ്ധതിയുടെ കാലതാമസം പരമാവധി ഒഴിവാക്കി. എന്നാല്‍ ഇതിന്റെ പൂര്‍ത്തീകരണത്തിന് ഇനിയും സമയമടുക്കും. ഇക്കാര്യത്തില്‍ ആളുകളുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏത് പ്രശ്‌നത്തിന്റേയും പരിഹാരം അതത് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍വഹിക്കുകയെന്നതാണ് താന്‍ ചെയ്തത്. നിപയും പ്രളയവും നേരിട്ടപ്പോഴും ഭരണസംവിധാനത്തെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പരിശ്രമിച്ചു. കോഴിക്കോട്ടുകാരുടെ വലിയ മേന്‍മയായ നന്‍മ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പൂജാ നായര്‍ നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikkode district collector shares experience with the district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X