പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അയല്‍വാസിയുടെ ശ്രമം, പിടികൂടി നാട്ടുകാര്‍; പിന്നാലെ പ്രതിയുടെ വീടിന് തീവെച്ചു
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അയല്‍വാസിയായ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മജീദിന്റെ വീടിനാണ് തീവച്ചത്. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് വീട്ടിലേക്ക് പടര്‍ന്ന തീ അണച്ചത്.

നാട്ടുകാര്‍ ആയിരിക്കാം വീടിന് തീ വെച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മജീദ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന മജീദ് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു.
കുളിമുറിയിലേക്ക് അടക്കം കയറിയാണ് മജീദ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മജീദിനെ പിടികൂടിയത്. വൈകിട്ട് ഏഴ് മണിയോടെ പ്രതിയെ പൊലീസിന് ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് എത്തി പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തി.
ഇതിന് ശേഷമാണ് പയ്യോളി സ്റ്റേഷനിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചതിന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മജീദിന്റെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ ആണ് മജീദിന്റെ വീടിന് തീ വെച്ചതായി വിവരം ലഭിച്ചത്. അതേസമയം മജീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications