കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊറിയന്‍ യുവതി പീഡിപ്പിക്കപ്പെട്ടു; അന്വേഷണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസം മുമ്പ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് യുവതി പിടിയിലായിരുന്നു. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറുകയായിരുന്നു.

വൈദ്യപരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ആണ് യുവതി, താന്‍ കരിപ്പൂരില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് ഡോക്ടറോട് പരാതിപ്പെട്ടത്. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ദ്വിഭാഷിയുടെ സഹായത്തോടെ ആണ് യുവതിയുമായി സംസാരിച്ചത്. ആരാണ് പീഡിപ്പിച്ചത് എന്നത് വ്യക്തമല്ല.












Click it and Unblock the Notifications