ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'
കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി അപകടത്തില്‍പ്പെട്ട് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആണ് സംഭവം. മദ്യം കയറ്റി വന്ന ചരക്ക് ലോറി ഫറോക്ക് പഴയ പാലത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയിലെ മദ്യ കെയ്‌സുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 നാണ് അപകടം നടന്നത് എന്നാണ് വിവരം. അതേസമയം ലോറി നിര്‍ത്താതെ പോവുകയും ചെയ്തു. എന്നാല്‍ മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടന്നതോടെ നാട്ടുകാര്‍ അതെടുത്ത് കൊണ്ട് പോവുകയായിരുന്നു. റോഡിലാകെ മദ്യക്കുപ്പികള്‍ കിടക്കുന്നതും നാട്ടുകാര്‍ അവ കൈക്കലാക്കുന്നതുമായ വീഡിയോ പുറത്തായിട്ടുണ്ട്.

എടുത്തോളീ.. ഫുള്‍ ഫ്രീ എന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അമ്പതോളം കെയ്‌സ് മദ്യക്കുപ്പികളാണ് റോഡില്‍ ചിതറി. കോഴിക്കോട് ഭാഗത്ത് നിന്ന് എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം നാട്ടുകാര്‍ ഏറെക്കുറെ മദ്യക്കുപ്പികള്‍ കൈക്കലാക്കിയ ശേഷമാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
അവശേഷിച്ച മദ്യക്കുപ്പികള്‍ ശേഖരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അനധികൃത മദ്യക്കടത്താണ് എന്നാണ് സംശയം. ലോറിയെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം റോഡില്‍ ഗതാഗത കുരുക്കുണ്ടായി.












Click it and Unblock the Notifications